കമലിൽ നിന്നും കുള്ളനിലേക്ക് !!
ഒരുപക്ഷെ പലർക്കും അറിയാവുന്ന കാര്യമായിരിക്കും ഇത്, പക്ഷെ കഴിഞ്ഞ ദിവസം അപൂർവ സഹോദരങ്ങൾ മുപ്പത്തൊന്ന് വർഷം ആഘോഷിച്ച പല പോസ്റ്റുകളിലും സ്ഥിരം കണ്ട ഒരു ചോദ്യമായിരുന്നു കമൽ ഹാസൻ എങ്ങിനെ കുള്ളൻ ആയി അഭിനയിച്ചു എന്ന്..!!!
![](https://avatartoday.com/wp-content/uploads/2020/04/3498350070_e2eb33f4f4_m.jpg)
കൂടുതലും പറഞ്ഞു കേൾക്കുന്ന കഥ കമൽ കാലു മടക്കി വച്ച് അഭിനയിച്ചു എന്നാണ്. എന്നാൽ സിനിമയിലെ കുറച്ച് ഷോട്ടുകളിൽ മാത്രമേ കമൽ കാലു മടക്കി വച്ച് അഭിനയിച്ചിട്ടുള്ളൂ. ബാക്കി സീനുകളിൽ എല്ലാം മാജിക്കിൽ പറയാറുള്ള പോലെ ചില കൺകെട്ട് പരിപാടികൊണ്ടുള്ള കളിയാണ് !!
അതിശയം എന്തെന്നാൽ വർഷങ്ങൾ ഇത്ര കഴിഞ്ഞിട്ടും ആ സിനിമയുടെ അണിയറ പ്രവർത്തകർ ആരും ഈ രഹസ്യം വെളുപ്പെടുത്തിയിട്ടില്ല. അതുകൊണ്ട് തന്നെ ആധികാരികമായി ഇതിനെ പറയാൻ പറ്റില്ല. പക്ഷെ ഇന്ന് ആ സിനിമ കണ്ട് ഒന്ന് ചിന്തിച്ചു നോക്കിയാൽ നമുക്ക് കുള്ളൻ രംഗങ്ങൾ എങ്ങിനെ ഷൂട്ട് ചെയ്തു എന്ന് മനസിലാക്കാം.
ഓരോ രംഗങ്ങൾ ഫോട്ടോ സഹിതം കാണിച്ചു പറയുന്നില്ല സിനിമ എല്ലാവരും കണ്ടിട്ടുള്ളത് കൊണ്ട് ഞാൻ പറയുമ്പോ ആ രംഗങ്ങൾ മനസിലാകും എന്ന് കരുതുന്നു..
സിനിമയിലെ കുള്ളൻ കഥാപാത്രമുള്ള ഒട്ടുമിക്ക രംഗങ്ങളും നിലം (floor)കുഴിച്ച് കമലിനെ അതിൽ ഇറക്കി നിർത്തിയാണ് ചിത്രികരിച്ചിരിക്കുന്നത്. എന്നിട്ട് മുട്ടിനു മുകളിലായി ഷൂ ഇട്ടു കൊടുക്കുന്നു. തുടർന്ന് ക്യാമറ ആങ്കിൾ ഒരു പാർട്ടിക്കുലർ രീതിയിൽ സെറ്റ് ചെയ്താൽ ഒരു കുള്ളൻ നിൽകുന്നതായെ തോന്നിക്കൂ. കുള്ളൻ ക്യാരക്ടർ നടക്കുന്ന സീനുകൾ എല്ലാം ഇങ്ങനെ ആണ് ഷൂട്ട് ചെയ്തിരിക്കുന്നത്. ഒപ്പം കൂടെ മറ്റു കഥാപാത്രങ്ങൾ നടക്കുന്ന ഷോട്ട് ആണെങ്കിൽ അവരെ ഈ കുഴിക്ക് മുന്നിലോ പിന്നിലോ ആയി പ്ലേസ് ചെയ്യുന്നു. എന്നിട്ട് ഞാൻ നേരത്തെ സൂചിപ്പിച്ച പോലെ ക്യാമറ ആങ്കിൾ അതിനനുസരിച്ച് സെറ്റ് ചെയ്താൽ കാഴ്ച്ചയിൽ കമൽ ഉൾപ്പടെ കൂടെ ഉള്ളവർ ഒരേ സ്ഥലത്ത് തന്നെ നിൽക്കുകയാണ് എന്ന തോന്നൽ കാണികളിൽ ഉണ്ടാകും. ( എസ് ആർ കെയുടെ സീറോ സിനിമയുടെ മേക്കിങ് വിഡിയോ കണ്ട് നോക്കു, നിലം കുഴിച്ച് അതിൽ ഇറക്കി നിർത്തിയുള്ള ഷോട്ടുകൾ സീറോയിലും ഉണ്ട്, മേക്കിങ് വീഡിയോയിൽ അത് കാണാം ).
![](https://avatartoday.com/wp-content/uploads/2020/04/dc-Cover-aukjuiptt84m9p7vceltvk0ul1-20180107140104.Medi_.jpeg)
ഇത് തന്നെ നിലത്തല്ലാതെ ഉദാഹരണത്തിന് സർക്കസ് ക്യാമ്പിൽ ട്രെയിനിനു മുകളിൽ നിൽക്കുന്ന രംഗമുണ്ട്, അല്ലെങ്കിൽ എന്തെങ്കിലും ബോക്സോ അതുപോലുള്ള സർഫസുകൾക്ക് മുകളിൽ നിൽക്കുന്ന രംഗങ്ങളുണ്ട്, നേരത്തെ പറഞ്ഞ അതെ ട്രിക്ക് തന്നെയാണ് ഇവിടെയും ഉപയോഗിച്ചിരിക്കുന്നത്. മുട്ടോളം കമലിനെ അതിൽ ഇറക്കി നിർത്തും എന്നിട്ട് മുട്ടിനു മുകളിൽ ഷൂ വരുന്ന രീതിയിൽ കോസ്റ്റും set ചെയ്യും. എന്നാൽ ചില രംഗങ്ങളിൽ ഇത്തരത്തിൽ മുട്ടിനു താഴേക്ക് ഒന്ന് കവർ ചെയ്യാതെ തന്നെ ഉള്ള സീനുകൾ കാണാം അവയിൽ കമൽ അനായാസം നടക്കുകയും ഡാൻസ് ചെയ്യുന്നതും കാണാം. ( രജിസ്റ്റർ മാരിയേജിനു മുന്നുള്ള പാട്ടിൽ കാണികൾ ഇരിക്കുന്ന ബെഞ്ചിൽ മറ്റു കുള്ളന്മാർക്കൊപ്പമുള്ള ഡാൻസ് രംഗം, അതിൽ മുട്ടിനു താഴേക്ക് ട്രാൻസ്പെരന്റ് ആണ്) ഇത്തരം സീനുകളിൽ അന്നത്തെ ടെക്നോളജി തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. അതായത് കമൽ ആ രംഗത്തിൽ സാധാരണ പോലെ തന്നെ നിവർന്ന് നിന്ന് കൊണ്ട് തന്നെയാണ് ഷോട്ട് എടുത്തിട്ടുള്ളത്, എന്നിട്ട് അതെ ആങ്കിൾ കമലിനെ മാറ്റി ബ്ലാങ്ക് ആയി ഒന്നൂടെ ഷൂട്ട് ചെയ്ത്, ഈ രണ്ട് ഷോട്ടുകളും ബ്ലെന്റ് ചെയ്യിക്കുന്നു. അപ്പോൾ മുട്ടിനു താഴേക്ക് കാണില്ല. ഇന്ന് ഗ്രീൻ മറ്റു യൂസ് ചെയ്ത് എടുക്കുന്ന പോലെ, മാട്രാനിൽ തല ആഡ് ചെയ്യുന്ന സെയിം രീതി.
![](https://avatartoday.com/wp-content/uploads/2020/04/ae1680aa78c9f8a3c4c37443df73d02d.jpg)
നിലം കുഴിച്ച് അതിൽ കമലിനെ ഇറക്കി നിർത്തിയാണ് കൂടുതൽ രംഗങ്ങളും എടുത്തിരിക്കുന്നത് കൊണ്ട് സിനിമ ശ്രദ്ധിച്ചാൽ അറിയാം ഹൈ ആങ്കിൾ ഷോട്ടുകൾ കുറവാണ് സിനിമയിൽ. കമൽ നിൽക്കുന്ന കുഴി മറക്കുന്ന രീതിയിൽ ആണ് മിക്ക ഷോട്ടുകളും. ഇനി കുള്ളനെ കാണിക്കുന്ന ഹൈ അങ്കിൾ ഷോട്ടുകളിൽ കമൽ നിന്നിടത്ത് നിന്ന് അനങ്ങുന്നില്ല ശ്രദ്ധിച്ചാൽ അറിയാം. എന്നാൽ ഒരു രംഗത്തിൽ മാത്രം ഹൈ അങ്കിളിൽ ആരംഭിച്ചു പതിയെ താഴേക്ക് വന്നു കമലിൽ ഫോക്കസ് ചെയ്യുമ്പോൾ കമൽ നടക്കുന്ന ഒരു ഷോട്ട് ഉണ്ട് ( രജിസ്റ്റർ മാരിയേജ് കഴിഞ്ഞു വന്നുള്ള സീൻ, ശ്രീവിദ്യ കമൽ കുള്ളനാണ് എന്നൊക്കെ സർക്കസ് ഓണറോട് പറയുന്ന കേട്ട് സങ്കടപ്പെട്ട് പതിയെ നടന്നു മാറുന്ന സീൻ ) ആ രംഗത്തിൽ കാലു മടക്കി വച്ചാണ് കമൽ അഭിനയിച്ചത്. ഈ ഫ്ലോർ കുഴിച്ചുള്ള ഷോട്ടുകൾ എല്ലാം മൈന്യൂട് ഷോട്ടിൽ പോലും കാണാം. കമൽ രജിസ്റ്റർ ഓഫീസിലേക് വാതിൽ പടി കടന്ന് കയറി പിന്നീട് കട്ട് വരുന്ന ഷോട്ട്, ഒരു ഫ്രാക്ഷൻ ഓഫ് സെക്കന്റ്സ് ഒള്ളൂ, അതിൽ പോലും ആ ഇങ്ങനെ നിലം കുഴിച്ചാണ് ഷൂട്ട് ചെയ്തിട്ടുള്ളത്. ക്ലൈമാക്സിനോട് അടുക്കുമ്പോൾ വില്ലൻ ഗ്യാങ് സർക്കസ് ടെന്റിൽ വച്ച് കമലിനെ തൂക്കി എടുത്ത് കൊണ്ട് പോകുന്ന സീനിലും കാല് മടക്കി വച്ചാണ് എടുത്തിയിരിക്കുന്നത്. ഇങ്ങനെ കാലു മടക്കി എടുത്തിരിക്കുന്ന രംഗങ്ങളിൽ കമലിന്റെ ബാക്കിൽ നിന്നുള്ള വ്യൂ വരാതിരിക്കാൻ പ്രേത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. കാരണം കാൽ മടക്കി വയ്ക്കുമ്പോൾ പദം മടങ്ങി പിൻഭാഗത്ത് മുഴച്ചു നിൽക്കും. അത് കാണാതിരിക്കാനാണ് ബാക്ക് വ്യൂ കാൽ മടക്കിയുള്ള ഷോട്ടുകളിൽ ഒഴുവാക്കിയിരിക്കുന്നത്.
![](https://avatartoday.com/wp-content/uploads/2020/04/Apoorva-Sagodharargal-1.jpg)
ഷൂട്ടിംഗ് ട്രിക്കുകൾ ഇതാണെങ്കിലും ഇതിന് പുറമെ ചില പൊടി കൈകൾ കൂടി സിനിമയിൽ ചെയ്തിരിക്കുന്നത് കാണാം. കമൽ ഹാസനെ കുഴിയിൽ ഇറക്കിയാലും അരക്ക് മുകളിലേക്കും കുള്ളൻ എന്ന് തോന്നിപ്പിക്കുവാനാണ് ഈ പൊടി കൈകൾ.
പാന്റ് ഇടുന്ന പൊസിഷൻ ആണ് പ്രധാനപ്പെട്ടത്. അരയിൽ ഇടാതെ നെഞ്ചിന് തൊട്ടു താഴെ വരുന്ന ഭാഗത്താണ് പാന്റ് ഇട്ടിരിക്കുന്നത്. അപ്പോൾ തല മുതൽ ആ ഭാഗം വരെയും, അവിടെന്ന് തുടയുടെ ഭാഗത്ത് സെറ്റ് ചെയ്ത ഷൂ വരെയുള്ള ഭാഗവും ടാലിയാകും. പാന്റ് പോലെ കോട്ട് ഇടുമ്പോൾ അതിന് സൈസ് കുറച്ചാണ് ഇട്ടിരിക്കുന്നത്. പിന്നെ പ്രധാനപ്പെട്ട ഭാഗം കൈ ആണ്. സിനിമയിൽ ഉടനീളം ശ്രദ്ധിച്ചാൽ അറിയാം കമൽ തന്റെ രണ്ട് കയ്യും വയറിനോട് ചേർത്ത് കൈപ്പത്തി കൂട്ടിപിടിച്ച രീതിയിൽ ആണ് കൈ പിടിച്ചിരിക്കുന്നത്. അപ്പോൾ സ്വാഭാവികമായും കയ്യിനു നീട്ടം തോന്നിക്കില്ല, അത് പോലെ തന്നെ ഈ സിനിമയിൽ കുള്ളൻ കഥാപാത്രം ഒന്നുങ്കിൽ ഫുൾ സ്ലീവ് അല്ലെങ്കിൽ കൈമുട്ടിനു താഴെ നിൽക്കുന്ന സ്ലീവ് വസ്ത്രങ്ങൾ ആണ് ഇടുന്നത്, ഇത് കൈയുടെ നീട്ടം തോന്നിക്കാതിരിക്കാനാണ്. കൈ പോലെ തന്നെയാണ് കഴുത്തും. കഴുത്തിന്റെ നീട്ടം നോർമൽ ആയാൽ അത് കാണാൻ പൊക്കാൻ കുറഞ്ഞ ആളെ പോലെ തോന്നിപ്പിക്കില്ല. അതുകൊണ്ട് നിങ്ങൾക്ക് ശ്രദ്ധിച്ചാൽ അറിയാം സിനിമയിൽ ഒന്ന് രണ്ട് ഭാഗങ്ങളിൽ ഒഴികെ ഒരു സീനിൽ പോലും കുള്ളൻ കഥാപാത്രം കഴുത്ത് കാണിക്കുന്നില്ല. ഒന്നെങ്കിൽ ടൈ കെട്ടിയ കൊട്ട് അല്ലെങ്കിൽ സ്വെറ്റർ പോലെ കഴുത്ത് മറക്കുന്ന ഡ്രസ്സ് കോഡ് ആണ് കുള്ളന്‍ കൊടുത്തിരിക്കുന്നത്.
![](https://avatartoday.com/wp-content/uploads/2020/04/DBj5jzeWsAEEnE6.jpg)
ഒപ്പം സർക്കസ് ക്യാംപിൽ വച്ചുള്ള ഡാൻസിൽ ഇരുന്നിട്ട് കാലാട്ടുന്ന രംഗം. അതിൽ കമൽ നിൽക്കുകയും ഒരു ആർട്ടിഫിഷ്യൽ കാൽ നമുക്ക് കാണുന്ന രീതിൽ വച്ച് മാനുവൽ ആയി കാല് ആട്ടുന്ന രീതിയിൽ അതിനെ മൂവ് ചെയ്യിക്കുന്നതാണ്. (ഒരു മാപ്പിളക്ക് സോങ്ങിൽ അത്തരം ഷോട്സ് ഉണ്ട് ).
ഇത്തരം ടെക്നിക്കുകൾ ആണ് അപൂർവ സഹോദരങ്ങളിൽ കുള്ളൻ കഥാപാത്രമായി മാറാൻ ഉപയോഗിച്ചിരിക്കുന്നത്. ഇത് എന്റെ വിലയിരുത്തലും, ഞാൻ വായിച്ചറിഞ്ഞതും കണ്ടറിഞ്ഞതുമായ കാര്യങ്ങളും കൂടി ചേർത്തുള്ള വിവരങ്ങൾ ആണ്. പിന്നെ എനിക്ക് തോന്നാറുണ്ട് പൊതുവെ ഒരു കുറുകിയ ശരീരം പ്രകൃതി ഉള്ള ആളാണ് കമൽ, അത് കൊണ്ട് തന്നെ ഇത്തരം ട്രിക്കുകൾ കൂടി ആഡ് ചെയ്യുമ്പോൾ ഈസി ആയി കുള്ളൻ ആകുക എന്ന കാര്യം വർക്ക് ഔട്ട് ആകും. ഒരുപക്ഷെ അന്ന് രജനികാന്തോ, സത്യ രാജ് ഒക്കെ പോലുള്ള നീണ്ട ശരീര പ്രകൃതി ഉള്ളവവർക്ക് ഈ ട്രിക്കുകൾ വർക്ക് ആകുമോ എന്നും തോന്നാറുണ്ട്…
എന്തായാലും ഇന്ന് ആലോചിക്കുമ്പോൾ അത്ഭുതം തോന്നുന്ന മേക്കിങ് ആയിരുന്നു സിനിമയുടേത്. കാലത്തിനു മുന്നേ സഞ്ചരിച്ച കമൽഹാസൻ മാജിക് അപൂർവ്വ സഹോദരങ്ങൾ !!
![](https://avatartoday.com/wp-content/uploads/2023/08/cropped-avatar-now1.png)
Crime
കൊലപ്പെടുത്തി മരത്തിൽ കെട്ടി തൂക്കിയ നിലയിൽ ദൽഹിയിൽ മലയാളി വ്യവസായിയുടെ മൃതദേഹം കണ്ടെത്തി
![](http://avatartoday.com/wp-content/uploads/2023/09/PP-Sujathan.jpg)
ന്യൂദൽഹി . ദൽഹിയിൽ മലയാളി വ്യവസായിയെ കൊലപ്പെടുത്തി വീടിന് സമീപമുള്ള പാർക്കിലെ മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി. എസ്എൻഡിപി ദ്വാരക ശാഖയുടെ സെക്രട്ടറി ആയിരുന്ന, തിരുവല്ല മേപ്രാൽ കൈലാത്ത് ഹൗസിൽ പി.പി സുജാതൻ (60) നെ ആണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്. സുജാതൻ താമസിച്ചിരുന്ന വീടിനു സമീപമുള്ള പാർക്കിലാണ് മൃതദേഹം കണ്ടെത്തുന്നത്.
പാർക്കിൽ പ്രഭാതസവാരിക്ക് വന്നവരാണ് മൃതദേഹം ആദ്യം കാണുന്നത്. മൃതദേഹം കെട്ടി തൂക്കിയ നിലയിലായിരുന്നു. മൃതദേഹത്തിന്റെ കഴുത്തിലും കൈയ്യിലും അക്രമിക്കപ്പെട്ടതിന്റെ പാടുകൾ ഉണ്ട്. ദ്വാരകയ്ക്ക് സമീപമുള്ള തിരുപ്പതി പബ്ലിക് സ്കൂളിന് സമീപമാണ് സുജാതൻ താമസിച്ചു വന്നിരുന്നത്. വ്യാഴാഴ്ച രാത്രി ഒൻപതുമണിയോടെ ബിസിനസ് ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ജയ്പൂരിലേക്ക് പോകാൻ വീട്ടിൽ നിന്നും ഇറങ്ങിയതാണെന്നാണ് ബന്ധുക്കൾ പറയുന്നത്.
സുജാതന്റെ ബാഗ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പേഴ്സ്, മൊബൈൽ ഫോൺ എന്നിവ ബാഗിൽ നിന്നും നഷ്ടപ്പെട്ടിട്ടുണ്ട്. സുജാതൻ ധരിച്ചിരുന്ന ഷർട്ട് ഉപയോഗിച്ചാണ് മൃതദേഹം മരത്തിൽ കെട്ടിത്തൂക്കിയതെന്നാണ് പോലീസ് പറയുന്നത്. മൃതദേഹം ഹരിനഗർ ദീൻദയാൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സംസ്കാരം ദൽഹിയിൽ തന്നെ നടത്തും. പ്രീതിയാണ് ഭാര്യ. ശാന്തിപ്രിയ, കോളേജ് വിദ്യാർത്ഥിയായ അമൽ എന്നിവരാണ് മക്കൾ.
-
Crime1 year ago
നവ്യ നായരുമായി ഡേറ്റിംഗ് സച്ചിന് സാവന്തിന് ഹരം, ലക്ഷങ്ങള്‍ വിലപിടിപ്പിള്ള ആഭരണങ്ങള്‍ നൽകി, നവ്യയെ കാണാൻ 10 തവണ കൊച്ചിക്ക് പറന്നു
-
Entertainment1 year ago
സിനിമാ – സീരിയൽ താരം അപർണ നായർ വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ
-
Latest News1 year ago
പുതുപ്പള്ളിയിൽ ജെയ്ക് നിലം പൊത്തി, ചാണ്ടി ഉമ്മനു റെക്കോർഡ് ഭൂരിപക്ഷം.
-
Crime1 year ago
അപർണ പി.നായർ ജീവനൊടുക്കിയത് മനം നൊന്ത് , അന്ത്യ യാത്രയെ പറ്റി പറഞ്ഞത് അമ്മയോട് മാത്രം
-
Entertainment1 year ago
‘മോഹൻലാൽ മന്ത്രിയാകും, കാവ്യക്ക് ഭർതൃയോഗം ഇല്ല’ വയറ്റിപ്പിഴപ്പ് ജ്യോതിഷിയുടെ പ്രവചങ്ങൾ വൈറൽ
-
Entertainment1 year ago
നാലാമത്തെ കുഞ്ഞിനെ ദത്തെടുത്ത് മോഹൻ ലാലിന്റെ മകൾ വിസ്മയ
-
Latest News1 year ago
യോഗി ആദിത്യനാഥിന്റെ ഉത്തര്‍പ്രദേശില്‍ ചന്ദ്രയാന്‍ 3 വിജയകരമാകാൻ മദ്രസയില്‍ പ്രത്യേക പ്രാര്‍ത്ഥന
-
Latest News1 year ago
തീര്‍ത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന വന്ദേ ഭാരത് സർവീസിന്റെ സാധ്യത പഠനം നടക്കുന്നു