Entertainment
കല്യാണി ഫുട്ബോൾ കമന്റേറ്ററാവുന്ന ‘ശേഷം മൈക്കിൽ ഫാത്തിമ’ ഉടൻ റിലീസിനെത്തും
നവാഗതനായ മനു സി. കുമാർ സംവിധാനം ചെയ്യുന്ന ‘ശേഷം മൈക്കിൽ ഫാത്തിമ’യുടെ ടീസർ റിലീസ് ചെയ്തു. കല്യാണി പ്രിയദർശൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ഫുട്ബോൾ കമന്റേറ്ററായിട്ടാണ് കല്യാണി എത്തുന്നത്. ചിത്രം ഉടൻ റിലീസിനെത്തും. തല്ലുമാലയ്ക്ക് ശേഷം കല്യാണി പ്രിയദർശൻ അഭിനയിക്കുന്ന ചിത്രം കളർഫുൾ ഫാമിലി എന്റർടെയ്നറാണ് എന്നാണ് റിപ്പോർട്ടുകൾ.
ചിത്രത്തിൽ അനിരുദ്ധ് രവിചന്ദർ ആലപിച്ച ടട്ട ടട്ടര ടട്ടാരാ എന്ന ഗാനം മികച്ച പ്രേക്ഷക സ്വീകാര്യത പിടിച്ചു പറ്റിയിരുന്നു. സുധീഷ്, ഫെമിന, സാബുമോൻ, ഷാഹിൻ സിദ്ദിഖ്, ഷാജു ശ്രീധർ, മാല പാർവതി, അനീഷ് ജി. മേനോൻ, സരസ ബാലുശേരി, പ്രിയ ശ്രീജിത്ത്, ബാലതാരങ്ങളായ തെന്നൽ, വാസുദേവ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.
ഛായാഗ്രഹണം സന്താന കൃഷ്ണൻ രവിചന്ദ്രൻ, സംഗീത സംവിധാനം ഹിഷാം അബ്ദുൽ വഹാബ്, എഡിറ്റർ കിരൺ ദാസ്, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ രഞ്ജിത് നായർ, ക്രിയേറ്റിവ് പ്രൊഡ്യൂസർ ഐശ്വര്യ സുരേഷ്. ദി റൂട്ട്, പാഷൻ സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ ജഗദീഷ് പളനിസ്വാമിയും സുധൻ സുന്ദരവും ചേർന്നാണ് നിർമ്മാണം. പി. ആർ. ഒ പ്രതീഷ് ശേഖർ.