Latest News
ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരൻ ജഹാംഗീർ സരൂരിയുടെ ഒളിത്താവളം തകർത്ത് ജമ്മു-കശ്മീർ പോലീസ്
ശ്രീനഗർ . ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരൻ ജഹാംഗീർ സരൂരിയുടെ ഒളിത്താവളം ജമ്മു-കശ്മീർ പോലീസ് തകർത്തു. ജമ്മു-കശ്മീരിലെ പരിഭാഗ് പ്രദേശത്തെ ഭധത് സരൂരിലായിരുന്നു ഒളിത്താവളം. ജഹാംഗീർ സരൂരിയുടെ സാന്നിദ്ധ്യം വെളിപ്പെടുത്തുന്ന തെളിവുകളും താവളത്തിൽ നിന്നും പോലീസ് കണ്ടെത്തി.
കിഷ്ത്വാർ പോലീസും 26 രാഷ്‌ട്രീയ റൈഫിൾസും 52 ബറ്റാലിയൻസും സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ ജഹാംഗീറിന്റെ താവളം നശിപ്പിച്ചതായി അധികൃതർ അറിയിക്കുകയായിരുന്നു. ജഹാംഗീർ സരൂരി ആസൂത്രിത പ്രവർത്തനങ്ങൾ ചെയ്യുന്നതായി പോലീസിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് പരിശോധന നടത്തുമ്പോഴാണ് ഭീകരന്റെ രഹസ്യ താവളം കണ്ടെത്തുന്നത്. ഒളിത്താവളത്തിൽ നിന്നും ഇയാൾ ഉപയോഗിച്ച പുതപ്പുകളും ഭക്ഷ്യ വസ്തുക്കളും കണ്ടെടുത്തതായി പോലീസ് അറിയിച്ചിട്ടുണ്ട്.