Latest News

ജമ്മു കശ്മീർ അടിമുടി മാറുന്നു, കർഫ്യൂവും ഇല്ല, അരക്ഷിതാവസ്ഥയുമില്ല, കല്യാൺ ജ്വല്ലേഴ്‌സും ജമ്മുവിൽ

Published

on

ശ്രീനഗർ . ഒരു കാലത്ത് തീവ്രവാദ ആക്രമണവും കല്ലേറും കർഫ്യൂവും കൊണ്ട് മാത്രം വാർത്തകളിൽ ഇടം പിടിച്ച ജമ്മു കശ്മീർ അടിമുടി മാറുന്നു. ഇന്ന് വികസനത്തിന്റെ വാർത്തകളാണ് കശ്മീരിൽ നിന്ന് പുറത്ത് വരുന്നത്തിൽ ഏറെയും. ടൂറിസവും സിനിമ വ്യവസായവും പ്രദേശത്തിന്റെ സമ്പദ് വ്യവസ്ഥയെ തന്നെ മാറ്റി മറിക്കും എന്ന സൂചകളാണ് തരുന്നത്.

ഇപ്പോഴിതാ കേരളത്തിൽ നിന്നുള്ള പ്രമുഖ ജ്വല്ലറി ബ്രാൻഡായ കല്യാൺ ജ്വല്ലേഴ്‌സും ജമ്മുവിൽ ഷോറും ആരംഭിച്ചിരിക്കുകയാണ്. കല്യാണിന്റെ 200 മത് ഷോറുമാണ് ജമ്മുവിൽ തുറന്നത്. ബോളിവുഡ് താരം ഹൃത്വിക് റോഷനാണ് ജ്വല്ലറി ഉദ്ഘാടനം ചെയ്തത്. ആർട്ടിക്കിൾ 370 റദ്ദായതോടെ കശ്മീരിൽ നിരവധി മാറ്റങ്ങളാണ് ഉണ്ടായിരിക്കുന്നത്. വിഘടനത്തിന്റെ സ്വരം മുഴക്കിയ കശ്മീർ ഇന്ന് കാണാനില്ല. മുൻപ് അരക്ഷിതാവസ്ഥയും ആക്രമണവും കാരണം മിക്ക ദിവസങ്ങളും കടന്നു പോകുന്നത് കർഫ്യൂവിലൂടെയായിരുന്നു.

ബിസിനസ് സ്ഥാപനങ്ങളുടെ പ്രവർത്തനം അതിനാൽ സാധ്യമായിരുന്നില്ല. ഇന്ന് സ്‌കൂളുകളും കോളേജുകളും സാധാരണ രീതിയിൽ പ്രവർത്തിക്കുന്നു. സംരംഭങ്ങളെല്ലാം പുരോഗതിയുടെ പാതയിലാണ്. ബിസിനസ് സ്ഥാപനങ്ങൾ എല്ലാം ദിവസവും പ്രവർത്തിക്കുന്ന തരത്തിലേക്ക് കശ്മീർ മാറി. അതിനാൽ തന്നെ അന്താരാഷ്‌ട്ര ബ്രാൻഡുകൾ തങ്ങളുടെ പ്രവർത്തനം താഴ്വരയിലേക്ക് വ്യാപിപ്പിച്ചു തുടങ്ങി. അതിന്റെ ഭാഗമാണ് കേരളത്തിൽ നിന്നുള്ള ബ്രാൻഡും ഷോറൂം തുടങ്ങിയിരിക്കുന്നത്.

ഏറെക്കാലം സിനിമ എന്നത് കശ്മീരിന് അന്യമായിരുന്നു. ഇന്ന് ആ സ്ഥിതി മാറി. ഭീകരവാദത്തെ തുടർന്ന് ഇല്ലാതായ സിനിമ പ്രദർശനങ്ങൾ കശ്മീരിൽ പുനരാരംഭിച്ചിരിക്കുകയാണ്. 2022 സെപ്റ്റംബറിൽ ജമ്മു കശ്മീരിൽ ആദ്യ മൾട്ടിപ്ലെക്സ് തീയറ്റർ ഉദ്ഘാടനം ചെയ്തിരുന്നു. ഇക്കഴിഞ്ഞ ഏഴ് മാസങ്ങൾക്കുള്ളിൽ ജമ്മു കശ്മീർ സന്ദർശിച്ചത് ഏകദേശം 1.89 കോടി വിനോദസഞ്ചാരികളാണ് എന്നതാണ് എടുത്ത് പറയേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version