Latest News

പാക് ഐഎസ്‌ഐയുമായി രഹസ്യ ബന്ധം, ജമ്മു കശ്മീർ ബാങ്കിന്റെ ചീഫ് മാനേജറെ ജോലിയിൽ നിന്നും പിരിച്ചു വിട്ടു

Published

on

ശ്രീനഗർ . പാക് ഐഎസ്‌ഐയുമായി രഹസ്യ ബന്ധം പുലർത്തി വരുകയും, ഐഎസ്‌ഐ അജണ്ട നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടെ പ്രാദേശിക പത്രങ്ങളിൽ പാക് അനുകൂല ലേഖനങ്ങൾ എഴുതി വന്നിരുന്ന ജമ്മു കശ്മീർ ബാങ്കിന്റെ ചീഫ് മാനേജറെ ജോലിയിൽ നിന്നും പിരിച്ചു വിട്ടു. ജമ്മു കശ്മീരിലെ പൊതുമേഖലാ ബാങ്കിലെ മാനേജറായിരുന്ന സജാദ് അഹമ്മദ് ബസാസിയെയാണ് ജോലിയിൽ നിന്ന് പിരിച്ച് വിട്ടിരിക്കുന്നത്.

ജമ്മു കശ്മീർ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വകുപ്പ് നടത്തിയ അന്വേഷണത്തിൽ സജാദ് അഹമ്മദിനു പാക് ഐഎസ്‌ഐയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഐഎസ്‌ഐ അജണ്ട നടപ്പിലാക്കുന്നതിനായി ഇയാൾ പ്രാദേശിക പത്രങ്ങളിൽ പാക് അനുകൂല ലേഖനങ്ങൾ എഴുതി വരുകയായിരുന്നു. ലേഖനങ്ങൾ ജമ്മുവിലെ വിഘടനവാദ – തീവ്രവാദ പ്രവർത്തനങ്ങളെ മഹത്വവൽക്കരിക്കുന്ന രീതിയിലുള്ളതാണെന്ന് അന്വേഷണ സംഘം കണ്ടെത്തി.

ബാങ്ക് മാനേജരെന്ന് മറച്ച് വെച്ചാണ് വ്യത്യസ്ത പേരുകളിൽ സജാദ് അഹമ്മദ് ലേഖനങ്ങൾ പ്രസിദ്ധീകരിച്ചത്. പാക് ഐഎസ്‌ഐയുമായി ബന്ധമുള്ള ‘ഗ്രേറ്റർ കശ്മീർ’ പത്രത്തിന്റെ ഉടമയും എഡിറ്ററുമായ ഫയാസ് കാലൂ മുഖേനയാണ് ഇയാൾ ജമ്മു ആൻഡ് കശ്മീർ ബാങ്കിൽ ജോലി നേടുന്നത്.

ജോലി ചെയ്തിരുന്നപ്പോഴും നിയമവിരുദ്ധമായി ഗ്രേറ്റർ കശ്മീരിന്റെ കറസ്‌പോണ്ടന്റ്-കം-കോളമിസ്റ്റായി പ്രവർത്തിച്ചു വരുകയായിരുന്നു. ബാങ്കിന്റെ ഫണ്ട് ഉപയോഗിച്ച് ഇയാൾ വിഘടനവാദ ആശയങ്ങൾ പ്രചരിപ്പിക്കുന്ന മാദ്ധ്യമങ്ങൾക്ക് ധനസഹായം നൽകി. 2015 മുതൽ 2023 വരെയുള്ള വർഷങ്ങളിൽ ഗ്രേറ്റർ കശ്മീരിന് ഇത്തരത്തിൽ പണം നൽകിയതായും സൂചനയുണ്ട്. സജാദ് അഹമ്മദ് ബസാസിക്ക് ജമ്മു കശ്മീർ ബാങ്കിൽ 68 അക്കൗണ്ടുകൾ ഉളളതായി ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് കണ്ടെത്തി.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version