Latest News
പാക് ഐഎസ്ഐയുമായി രഹസ്യ ബന്ധം, ജമ്മു കശ്മീർ ബാങ്കിന്റെ ചീഫ് മാനേജറെ ജോലിയിൽ നിന്നും പിരിച്ചു വിട്ടു
ശ്രീനഗർ . പാക് ഐഎസ്ഐയുമായി രഹസ്യ ബന്ധം പുലർത്തി വരുകയും, ഐഎസ്ഐ അജണ്ട നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടെ പ്രാദേശിക പത്രങ്ങളിൽ പാക് അനുകൂല ലേഖനങ്ങൾ എഴുതി വന്നിരുന്ന ജമ്മു കശ്മീർ ബാങ്കിന്റെ ചീഫ് മാനേജറെ ജോലിയിൽ നിന്നും പിരിച്ചു വിട്ടു. ജമ്മു കശ്മീരിലെ പൊതുമേഖലാ ബാങ്കിലെ മാനേജറായിരുന്ന സജാദ് അഹമ്മദ് ബസാസിയെയാണ് ജോലിയിൽ നിന്ന് പിരിച്ച് വിട്ടിരിക്കുന്നത്.
ജമ്മു കശ്മീർ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വകുപ്പ് നടത്തിയ അന്വേഷണത്തിൽ സജാദ് അഹമ്മദിനു പാക് ഐഎസ്ഐയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഐഎസ്ഐ അജണ്ട നടപ്പിലാക്കുന്നതിനായി ഇയാൾ പ്രാദേശിക പത്രങ്ങളിൽ പാക് അനുകൂല ലേഖനങ്ങൾ എഴുതി വരുകയായിരുന്നു. ലേഖനങ്ങൾ ജമ്മുവിലെ വിഘടനവാദ – തീവ്രവാദ പ്രവർത്തനങ്ങളെ മഹത്വവൽക്കരിക്കുന്ന രീതിയിലുള്ളതാണെന്ന് അന്വേഷണ സംഘം കണ്ടെത്തി.
ബാങ്ക് മാനേജരെന്ന് മറച്ച് വെച്ചാണ് വ്യത്യസ്ത പേരുകളിൽ സജാദ് അഹമ്മദ് ലേഖനങ്ങൾ പ്രസിദ്ധീകരിച്ചത്. പാക് ഐഎസ്ഐയുമായി ബന്ധമുള്ള ‘ഗ്രേറ്റർ കശ്മീർ’ പത്രത്തിന്റെ ഉടമയും എഡിറ്ററുമായ ഫയാസ് കാലൂ മുഖേനയാണ് ഇയാൾ ജമ്മു ആൻഡ് കശ്മീർ ബാങ്കിൽ ജോലി നേടുന്നത്.
ജോലി ചെയ്തിരുന്നപ്പോഴും നിയമവിരുദ്ധമായി ഗ്രേറ്റർ കശ്മീരിന്റെ കറസ്പോണ്ടന്റ്-കം-കോളമിസ്റ്റായി പ്രവർത്തിച്ചു വരുകയായിരുന്നു. ബാങ്കിന്റെ ഫണ്ട് ഉപയോഗിച്ച് ഇയാൾ വിഘടനവാദ ആശയങ്ങൾ പ്രചരിപ്പിക്കുന്ന മാദ്ധ്യമങ്ങൾക്ക് ധനസഹായം നൽകി. 2015 മുതൽ 2023 വരെയുള്ള വർഷങ്ങളിൽ ഗ്രേറ്റർ കശ്മീരിന് ഇത്തരത്തിൽ പണം നൽകിയതായും സൂചനയുണ്ട്. സജാദ് അഹമ്മദ് ബസാസിക്ക് ജമ്മു കശ്മീർ ബാങ്കിൽ 68 അക്കൗണ്ടുകൾ ഉളളതായി ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് കണ്ടെത്തി.
Crime
കൊലപ്പെടുത്തി മരത്തിൽ കെട്ടി തൂക്കിയ നിലയിൽ ദൽഹിയിൽ മലയാളി വ്യവസായിയുടെ മൃതദേഹം കണ്ടെത്തി
ന്യൂദൽഹി . ദൽഹിയിൽ മലയാളി വ്യവസായിയെ കൊലപ്പെടുത്തി വീടിന് സമീപമുള്ള പാർക്കിലെ മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി. എസ്എൻഡിപി ദ്വാരക ശാഖയുടെ സെക്രട്ടറി ആയിരുന്ന, തിരുവല്ല മേപ്രാൽ കൈലാത്ത് ഹൗസിൽ പി.പി സുജാതൻ (60) നെ ആണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്. സുജാതൻ താമസിച്ചിരുന്ന വീടിനു സമീപമുള്ള പാർക്കിലാണ് മൃതദേഹം കണ്ടെത്തുന്നത്.
പാർക്കിൽ പ്രഭാതസവാരിക്ക് വന്നവരാണ് മൃതദേഹം ആദ്യം കാണുന്നത്. മൃതദേഹം കെട്ടി തൂക്കിയ നിലയിലായിരുന്നു. മൃതദേഹത്തിന്റെ കഴുത്തിലും കൈയ്യിലും അക്രമിക്കപ്പെട്ടതിന്റെ പാടുകൾ ഉണ്ട്. ദ്വാരകയ്ക്ക് സമീപമുള്ള തിരുപ്പതി പബ്ലിക് സ്കൂളിന് സമീപമാണ് സുജാതൻ താമസിച്ചു വന്നിരുന്നത്. വ്യാഴാഴ്ച രാത്രി ഒൻപതുമണിയോടെ ബിസിനസ് ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ജയ്പൂരിലേക്ക് പോകാൻ വീട്ടിൽ നിന്നും ഇറങ്ങിയതാണെന്നാണ് ബന്ധുക്കൾ പറയുന്നത്.
സുജാതന്റെ ബാഗ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പേഴ്സ്, മൊബൈൽ ഫോൺ എന്നിവ ബാഗിൽ നിന്നും നഷ്ടപ്പെട്ടിട്ടുണ്ട്. സുജാതൻ ധരിച്ചിരുന്ന ഷർട്ട് ഉപയോഗിച്ചാണ് മൃതദേഹം മരത്തിൽ കെട്ടിത്തൂക്കിയതെന്നാണ് പോലീസ് പറയുന്നത്. മൃതദേഹം ഹരിനഗർ ദീൻദയാൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സംസ്കാരം ദൽഹിയിൽ തന്നെ നടത്തും. പ്രീതിയാണ് ഭാര്യ. ശാന്തിപ്രിയ, കോളേജ് വിദ്യാർത്ഥിയായ അമൽ എന്നിവരാണ് മക്കൾ.
-
Entertainment2 years agoസെന്‍സര്‍ ബോർഡ് ‘മാർക്ക് ആന്റണി’ക്ക് 6.5 ലക്ഷം കൈക്കൂലി വാങ്ങിയെന്ന് വിശാൽ, അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം
-
Latest News2 years agoവനിതാ സംവരണ ബില്ലിൽ രാഷ്ട്രപതി ദ്രൗപതി മുർമു ഒപ്പുവെച്ചു, നിയമമായി
-
Latest News2 years agoഅക്രമം പരസ്യമായി വാദിക്കുന്ന തീവ്രവാദികളെ കാനഡ സ്വീകരിക്കുന്നു – എസ് ജയശങ്കർ
-
Latest News2 years agoസൗന്ദര്യ വര്‍ധക ഉല്പന്നങ്ങള് ഉപയോഗിക്കുന്നവരിൽ വൃക്ക രോഗം കണ്ടെത്തി
-
Latest News2 years agoഭൂമി വിട്ട് പുതിയ ഭ്രമണപഥത്തിലേക്ക് കുതിച്ചുയർന്ന് ആദിത്യ എൽ1
-
Interview6 years agoപ്രതി “പൂവങ്കോഴി” ആണെങ്കിലും പ്രതികരിക്കാതെ മഞ്ജു വാര്യർ
-
Latest News2 years agoപ്രധാനമന്ത്രി നരേന്ദ്രമോദി ഒമ്പത് വന്ദേ ഭാരത് ട്രെയിനുകള്‍ പുതുതായി ഞായറാഴ്ച ഫ്ലാഗ് ഓഫ് ചെയ്യും
-
Crime2 years agoപൊന്നാനി മാതൃശിശു ആശുപത്രിയിൽ എട്ട് മാസം ഗർഭിണിയായ യുവതിക്ക് രക്തം മാറി നൽകി ഗുരുതര വീഴ്ച

