Latest News
ജമ്മു കശ്മീരും ലഡാക്കും എന്നും ഇന്ത്യയുടെ അവിഭാജ്യ ഭാഗം – ഇന്ത്യ
ജമ്മു കശ്മീരും ലഡാക്കും അന്നും ഇന്നും എന്നും ഇന്ത്യയുടെ അവിഭാജ്യ ഭാഗമാണെന്ന് പാകിസ്ഥാനെ ഓർമ്മിപ്പിച്ച് ഇന്ത്യ. ഭീകരതയും ശത്രുതയും അക്രമവും ഇല്ലാത്ത സാധാരണ അയൽ ബന്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. ഇന്ത്യ-പാക് സമാധാനത്തിന് കശ്മീർ വിഷയം തീർക്കണമെന്ന് പാക് കാവൽ പ്രധാനമന്ത്രി അൻവർ-ഉൽ-ഹഖ് കക്കറിന്റെ യുഎന്നിലെ പ്രസംഗത്തിന് മറുപടി നൽകി കൊണ്ടാണ് ഇന്ത്യയുടെ ഈ പ്രതികരണം.
ഇന്ത്യയ്‌ക്കെതിരെ നിസാരമായ ആരോപണങ്ങൾ ഉന്നയിക്കുന്നത് പാകിസ്ഥാൻ അവസാനിപ്പിക്കണം. ഭീകരതയും ശത്രുതയും അക്രമവും ഇല്ലാത്ത സാധാരണ അയൽ ബന്ധമാണ് ആഗ്രഹിക്കുന്നതെന്ന് ഇന്ത്യ പാകിസ്താന് മറുപടി നൽകി. ഇന്ത്യയ്‌ക്കെതിരെ നിസാരമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. കശ്മീർ പ്രശ്നം ഉന്നയിക്കുന്നതിന് പകരം സ്വന്തം ആഭ്യന്തര കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ഇന്ത്യ പാകിസ്താനോട് ആവശ്യപ്പെട്ടു.
വികസനം സമാധാനത്തെ ആശ്രയിച്ചിരിക്കുന്നുവെന്നും ഇന്ത്യ അടക്കം എല്ലാ അയൽരാജ്യങ്ങളുമായും സമാധാനമാണ് പാകിസ്താൻ ആഗ്രഹിക്കുന്നതെന്നും ആണ് പാക് കാവൽ പ്രധാനമന്ത്രി അൻവർ-ഉൽ-ഹഖ് കക്കറിന്റെ പ്രസ്താവന. ഇന്ത്യ-പാക് സമാധാനത്തിന്റെ താക്കോലാണ് കശ്മീരെന്നും കക്കർ പറഞ്ഞിരുന്നു.