Latest News
മുസ്ലീം പെൺകുട്ടിയെ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ച തീവ്ര ഇസ്ലാമിസ്റ്റ് ജാക്കീർ അഹമ്മദ് അറസ്റ്റിലായി
ബെംഗളൂരു . ഹിന്ദു യുവാവിനൊപ്പം ബൈക്കിൽ പോയ മുസ്ലീം പെൺകുട്ടിയെ അക്രമിക്കാൻ ശ്രമിച്ച കേസിലെ പ്രതി ജാക്കീർ അഹമ്മദ് ബംഗളുരുവിൽ അറസ്റ്റിലായി. ഹിന്ദു യുവാവിനൊപ്പം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവതിയെ ജാക്കീർ തടഞ്ഞുനിർത്തി അക്രമിക്കാൻ ശ്രമിക്കുകയാണ് ഉണ്ടായത്. ബെംഗളൂരുവിൽ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു വരുകയാണ്.
ബൈക്ക് തടഞ്ഞു നിർത്തിയ ജാക്കീർ, ‘എന്താണ് നിന്റെ പേര്? ഈ ബുർഖയില്ലാതെ കറങ്ങൂ എന്നും, ബുർഖ നീക്കൂ എന്നും ആക്രോശിക്കുകയായിരുന്നു’ ജാക്കീർ യുവതിയോട് പ്രതികരിക്കുന്നത് വീഡിയോയിൽ ഉണ്ട്. എന്നാൽ 21 കാരിയായ യുവതി തന്റെ നിലപാടിൽ ഉറച്ചുനിൽക്കുകയായിരുന്നു. ‘എന്നെ ചോദ്യം ചെയ്യാൻ നീ ആരാണ് എന്നും, ഈ ഹിന്ദു പുരുഷനോടൊപ്പം നിൽക്കാൻ തന്നെയാണ് എന്റെ ആഗ്രഹം’ എന്നുമായിരുന്നു യുവതി നൽകിയ മറുപടി.
വീഡിയോ പ്രചരിച്ചതോടെ 24 മണിക്കൂറിനുള്ളിൽ പ്രതിയെ പിടികൂടാനായതായി ബെംഗളൂരു പോലീസ് പറഞ്ഞിട്ടുണ്ട്. കർണാടകയിലെ കോലാർ ജില്ലയിലെ ബംഗാരപേട്ട സ്വദേശിയാണ് അറസ്റ്റിലായ ജാക്കീർ. റഷ്യയിലെ മെഡിസിൻ വിദ്യാർത്ഥിയായ ജാക്കീർ അഹമ്മദിനെതിരെ ഇൻഫർമേഷൻ ടെക്‌നോളജി ആക്റ്റ്, 2000 പ്രകാരം കേസെടുത്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.