Latest News

ചൈനയുമായുള്ള ബെൽറ്റ് ആൻഡ് റോഡ് കരാറിൽ നിന്ന് പിന്മാറി ഇറ്റലി, ചൈനയ്‌ക്ക് കനത്ത ഷോക്ക്

Published

on

ന്യൂ ഡൽഹി . ചൈനയുടെ സ്വപ്ന പദ്ധതിയായ ബെൽറ്റ് ആൻഡ് റോഡ് കരാറിൽ നിന്നും ഇറ്റലി പിന്മാറുമെന്ന് റിപ്പോർട്ട്. ഇന്ത്യയിൽ തുടങ്ങി യൂറോപ്പിലേക്ക് നീളുന്ന സാമ്പത്തിക ഇടനാഴി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചിരിക്കെയാണ്, ബെൽറ്റ് ആൻഡ് റോഡ് കരാറിൽ നിന്നും ഇറ്റലി പിന്മാറുന്നു എന്ന റിപ്പോർട്ട് വന്നിരിക്കുന്നത്.

ഡൽഹിയിൽ നടന്ന ജി20 ഉച്ചകോടിക്കിടെ ഇറ്റലി പ്രധാനമന്ത്രി ജോർജ മെലോനി, ചൈനീസ് പ്രധാനമന്ത്രി ലി ക്വിയാങ്ങുമായി പദ്ധതിയിൽ നിന്നുള്ള പിന്മാറ്റം സംബന്ധിച്ച് ചർച്ച നടത്തിയതായാണ് റിപ്പോർട്ടുകൾ. ബെൽറ്റ് ആൻഡ് റോഡ് പദ്ധതി വിടണമോയെന്ന കാര്യത്തിൽ അന്തിമ തീരുമാനം ഉടമൺ ഉണ്ടാവും. പദ്ധതിയിൽ നിന്നും ഇറ്റലി പിന്മാറിയാൽ ചൈനക്ക് വലിയ തിരിച്ചടിയാണ് ഉണ്ടാവുക.

ബെൽറ്റ് ആൻഡ് റോഡ് പദ്ധതിയിൽ നിന്നും ഇറ്റലി പിന്മാറാൻ ആഗ്രഹിക്കുന്നതായി മെലോനി, ശനിയാഴ്ച നടന്ന കൂടിക്കാഴ്ചയിലാണ് അറിയിച്ചത്. അതേസമയം, ചൈനയുമായി നല്ല ബന്ധം നിലനിർത്താൻ ആഗ്രഹിക്കുന്നു എന്നും ഇറ്റലി വ്യക്തമാക്കിയിട്ടുണ്ട്. പദ്ധതിയുടെ പേരിൽ യുഎസുമായുള്ള നയതന്ത്ര ബന്ധം വഷളാക്കാൻ ഇറ്റലി തയ്യാറല്ല. വിവിധ രാജ്യങ്ങളെ ബന്ധിപ്പിച്ചുള്ള ചൈനയുടെ വൻകിട വാണിജ്യ ശൃംഖലയായ ‘ബെൽറ്റ് ആൻഡ് റോഡ്’കരാറിൽ 2019-ലാണ് ഇറ്റലി ഔദ്യോഗികമായി ഒപ്പുവെക്കുന്നത്.

ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ്’ പദ്ധതിക്ക് ബദലായി ഇന്ത്യ-​മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴിയ്‌ക്ക് ജി20 ഉച്ചകോടിയിൽ ധാരണയാവുകയായിരുന്നു. ഇന്ത്യയിൽ തുടങ്ങി യൂറോപ്പിലേക്ക് നീളുന്ന സാമ്പത്തിക ഇടനാഴി പ്രധാനമന്ത്രി നരേന്ദ്രമോദിയായിരുന്നു പ്രഖ്യാപിക്കുന്നത്. ഇത് ചൈനയ്‌ക്ക് കനത്ത അടിയായി. ജി20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും യൂറോപ്യൻ കമ്മിഷൻ അദ്ധ്യക്ഷ ഉർസുല വോൺ‍‍ഡെർ ലെയ്നുമാണ് ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തുന്നത്.

‘ലോകത്തിൽ അധികം പേരും ആനന്ദത്തിനായി ബാഹ്യവിഷയങ്ങളെ സ്നേഹിക്കുന്നു. മറ്റു വ്യക്തികളുമായി മമതാബന്ധം പുലർത്തുന്നു’ – ശ്രീ നാരായണ ഗുരു

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version