Entertainment

‘ഞാൻ പ്രസവം എൻജോയ് ചെയ്യുമ്പോൾ മലയാളിക്കത് കൾച്ചറൽ ഷോക്കായിരുന്നു’ ശ്വേത മേനോൻ

Published

on

ബ്ലെസിയുടെ സംവിധാനത്തിൽ 2010 ൽ പിറന്ന ചിത്രമാണ് കളിമണ്ണ്. ചിത്രത്തിനുവേണ്ടി നായിക ശ്വേത മേനോൻ തന്റെ കടിഞ്ഞൂൽ പ്രസവം ക്യാമറയിൽ പകർത്തിയത് വാർത്തയായിരുന്നു. വിദേശ ഭാഷ ചിത്രങ്ങളിൽ ഇത്തരം ചിത്രീകരണങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും മലയാളത്തിലാദ്യമായിട്ടായിരുന്നു അത്. കളിമണ്ണ് എന്ന സിനിമ തിയറ്ററിൽ ഇറങ്ങിയപ്പോൾ പ്രസവം കാണാൻ വേണ്ടി മാത്രം ടിക്കെറ്റെടുത്തവർ വരെ കേരളത്തിലുണ്ടായുരുന്നു. അക്കാലത്ത് ചിലർ ശ്വേതക്കെതിരെ കോടതിയിൽ കേസ് കൊടുക്കുക വരെ ഉണ്ടായി.

മസ്തിഷ്ക മരണം സംഭവിച്ച ഭർത്താവിന്റെ ഭീജത്തിൽ നിന്നും കൃത്രിമ ഗർഭം സ്വീകരിച്ചാണ് ശ്വേതയുടെ കഥാ പാത്രം മീര ഗർഭിണിയാവുന്നത്. യഥാർത്ഥ ജീവിതത്തിൽ ശ്വേത അനുഭവിച്ച കഷ്ടപ്പാടുകൾ സിനിമയിലെ കഥാപാത്രത്തിലൂടെ ബ്ലെസി കാണിച്ചിട്ടുണ്ട്. പത്തു വർഷത്തിനു ശേഷം രസകരമായ വെളിപ്പെടുത്തൽ നടത്തുകയാണ് ഇപ്പോൾ ശ്വേത.

ബോംബയിൽ പ്രസവം എൻജോയ് ചെയ്യുന്ന സമയത്തൊക്കെ കേരളത്തിൽ വിവാദം ആളിപ്പടരുകയായിരുന്നു. മാധ്യമ സിൻഡിക്കേറ്റ് എന്ന യൂടൂബ് ചാനലിന് കൊടുത്ത അഭിമുഖത്തിലാണ് ശ്വേത ഇക്കാര്യങ്ങൾ പറഞ്ഞിരിക്കുന്നത്. കൂടാതെ സംവിധായകൻ ബ്ലെസിയുടെ ചിത്രത്തിൽ ഒരു വേഷം ആഗ്രഹിച്ച് നടക്കവെ അദ്ദേഹത്തെ അവാർഡ് ഫംങ്ഷനിൽ വെച്ച് ശ്വേത കാണുകയായിരുന്നു. അപ്പോൾ തന്നെ അദ്ദേഹവുമായി സംസാരിക്കാൻ അവസരം കിട്ടി. മടിക്കാതെ ആഗ്രഹം തുറന്നു പറഞ്ഞു. ഗർഭിണിയായ സ്ത്രീയുടെ കഥാപാത്രം ചെയാൻ ആളെ നോക്കുന്നു എന്നുള്ള മറുപടിയാണ് കിട്ടിയത്.

അന്ന് നടന്നത് വെറും ചർച്ച മാത്രമായിരുന്നു. പിന്നീട് ശ്വേത ഗർഭിണിയായപ്പോൾ ബ്ലെസി പറഞ്ഞ കാര്യം ഓർക്കുകയായിരുന്നു. ഉടൻ തന്നെ അദ്ദേഹത്തെ വിളിച്ചു. സിനിമാ കഥ ഇതുവരെ തയ്യാറാക്കിയിട്ടില്ലായിരുന്നു. ശ്വേതയുടെ ഭർത്താവിന്റെ സമ്മതവും കിട്ടി. കഥ തയ്യാറായപ്പോൾ കളിമണ്ണ് എന്ന ചിത്രം പിറന്നു. ബ്ലെസിയെ വിളിക്കാൻ തോന്നിയതിനു കാരണം മോളാണ്. ഒരു പക്ഷെ അവൾ തീരുമാനിച്ചിരിക്കും സിനിമയിലൂടെ ഈ ലോകത്തേക്ക് കടന്നുവരാമെന്ന്.

പക്ഷെ താൻ അറിഞ്ഞിരുന്നില്ലെങ്കിലും ഒരുപാട് വിവാദം സൃഷ്ടിച്ചായിരുന്നു ചിത്രം പ്രേക്ഷകർക്കുമുന്നിലെത്തിയത്. ഈ കഥയൊന്നുമറിയാതെ ബോംബയിൽ പ്രസവം എൻജോയ് ചെയ്യുകയായിരുന്നു താൻ. പലരും എനിക്കെതിരെ കേസുവരെ കൊടുത്തിരുന്നു,ശ്വേത പറയുന്നു. പെട്ടന്നുണ്ടായ ഒരു കൾച്ചറൽ ഷോക്കിന്റെ ഭാഗമായിരുന്നു അത്. ഇപ്പോൾ നോക്കൂ,പ്രഗ്നൻസി കൺസീവ് ചെയ്തതു മുതൽ എല്ലാം സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയാണ് മലയാളികൾ. അന്ന് എന്നെ കുറ്റപ്പെടുത്തിയവർ തന്നെയാണല്ലൊ ഇതൊക്കെ ചെയ്യുന്നത് എന്നറിയുമ്പോൾ രസം തോന്നുന്നു എന്നാണ് ശ്വേത പറയുന്നത്. മകൾ സബൈന ഏറ്റവും പ്രായം കുറഞ്ഞ ബാലതാരം എന്ന നിലയിൽ ഗിന്നസ് വേൾഡ് റെക്കോടിന് അർഹയായതിലും സിനിമക്ക് പങ്കുണ്ട്. ഗിന്നസ് വേൾഡ് റെക്കോട് ടീം അംഗങ്ങൾ സിനിമയുടെ അണിയറ പ്രവർത്തകരുമായി ബന്ധപ്പെടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version