Culture
ജാതീയത നേരിട്ടുവെന്ന് പറയാൻ ദേവസ്വം മന്ത്രി എടുത്തത് 7 മാസം
കൊച്ചി . ക്ഷേത്രത്തിൽ താൻ ജാതീയത നേരിട്ടുവെന്ന് പറയാൻ ദേവസ്വം മന്ത്രി ഏഴ് മാസമെടുത്തതിനെ പരിഹസിച്ച് നടൻ ഹരീഷ് പേരടി രംഗത്ത്. മന്ത്രിയുടെ പ്രതികരണം തന്നെ പാതി ബുദ്ധിയില്ലായമയും പാതി നിവൃത്തിയില്ലായ്മയുമാണെന്ന് ഹരീഷ് പേരടി ഫേസ്ബുക്കിൽ കുറിച്ചു.
ജാതിയത നേരിട്ട ദേവസ്വം മന്ത്രിക്ക് അത് പുരോഗമന കേരളത്തോട് പറയാൻ ഏഴുമാസം. ബുദ്ധിയുള്ളവർ ഈ വിഷയത്തോട് പ്രതികരിക്കുക ഇനിയും ഏഴുമാസം കഴിഞ്ഞ് മാത്രമാണ്. ഈ പ്രതികരണം തന്നെ പാതി ബുദ്ധിയില്ലായമയും പാതി നിവൃത്തിയില്ലായമയുമാണ് ഹരീഷ് പേരടി കുറിച്ചു. ജനുവരി 26 ന് നടന്ന സംഭവമാണ് ഇപ്പോൾ മന്ത്രി പറഞ്ഞിരിക്കുന്നത്.