Latest News

‘ഗണപതി നിന്ദ ശരിയല്ല,ഹിന്ദു മതത്തെ മാത്രം വേട്ടയാടുന്നത് തെറ്റ്’

Published

on

തിരുവനന്തപുരം. സഭ സ്പീക്കറുടെ ഗണപതി നിന്ദ ശരിയല്ലെന്നും, മറ്റൊരു മതത്തെയും തൊടാതെ, മിത്തെന്ന് പറയാതെ ഹിന്ദു മതത്തെ മാത്രം വേട്ടയാടുന്നത് തെറ്റാണെന്നും കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി ചിദാനന്ദപുരി സ്വാമികൾ. സഭ സ്പീക്കറുടെ ഗണപതി വിരുദ്ധ പരാമർശത്തിന്റെ പശ്ചാത്തലത്തിൽ ചേർന്ന കേരളാ ധർമ്മാചാര്യ സഭയിൽ സംസാരിക്കുകയായിരുന്നു സ്വാമികൾ.

ഹൈന്ദവ സമാജത്തെ അപമാനിക്കുകയും അവഹേളിക്കുകയും ചെയ്യുന്ന നടപടികൾ തുടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം അമൃതാനന്ദമയി മഠത്തിൽ ചേർന്ന കേരളാ ധർമ്മാചാര്യ സഭ സ്വാമി ശിവാമൃത ചൈതന്യ ഉദ്ഘാടനം ചെയ്തു. സന്യാസി വര്യന്മാർ, താന്ത്രിക ആചാര്യന്മാർ, ഹിന്ദു സമുദായ സംഘടന നേതാക്കൾ, അദ്ധ്യാത്മിക ആചാര്യന്മാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

ആചാരസംരക്ഷണത്തിനും ഹൈന്ദവരുടെ ഉന്നമനത്തിനുമായിട്ടുള്ള ധർമ്മാചാര്യ സഭ സ്പീക്കറുടെ ഗണപതി വിരുദ്ധ പരാമർശത്തിന്റെ പശ്ചാത്തലത്തിലാണ് നടന്നത്. ഗണപതി നിന്ദ ശരിയല്ലെന്നും മറ്റൊരു മതത്തെയും തൊടാതെ, മിത്തെന്ന് പറയാതെ ഹിന്ദു മതത്തെ മാത്രം വേട്ടയാടുന്നത് തെറ്റാണെന്ന് കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി ചിദാനന്ദപുരി സ്വാമികൾ ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version