Latest News

‘800 പേര്‍ക്കുള്ള സദ്യ 1300 പേരെ കഴിപ്പിക്കാമെന്നത് വിശ്വാസം, സ്പീക്കര്‍ക്കും ആ സദ്യ കിട്ടുമെന്നത് മിത്ത്’

Published

on

തിരുവനന്തപുരം . സ്പീക്കര്‍ എ എന്‍ ഷംസീര്‍ നിയമസഭാ ജീവനക്കാര്‍ക്കായി ഒരുക്കിയ ഓണസദ്യ പകുതിയോളം പേര്‍ക്ക് വിളമ്പിയപ്പോള്‍ തീര്‍ന്നു പോയ സംഭവം വിവാദത്തിലേക്ക്. സംഭവത്തിൽ സ്പീക്കറെ ട്രോളി രംഗത്ത് എത്തിയിരിക്കുകയാണ് മുസ്‌ലിം ലീഗ് നേതാവും മുൻ വിദ്യാഭ്യാസ മന്ത്രിയുമായ പി കെ അബ്ദുറബ്ബ്.

മിത്ത് വിവാദവുമായി ബന്ധപ്പെടുത്തിയാണ് സംഭവത്തെ പരിഹസിച്ച് അബ്ദുറബ്ബ് ട്രോളിയിരിക്കുന്നത്. നിയമസഭയിലെ ഓണസദ്യ എന്നത് ഒരു റിയാലിറ്റിയാണെന്നും 800 പേര്‍ക്കുണ്ടാക്കിയ സദ്യ 1300 പേരെ കഴിപ്പിക്കാമെന്നത് വിശ്വാസമാണെന്നും അബ്ദുറബ്ബ് പരിഹസിച്ചിരിക്കുന്നു.
‘നിയമസഭയിലെ ഓണസദ്യ എന്നത് ഒരു റിയാലിറ്റിയാണ്. 800 പേര്‍ക്കുണ്ടാക്കിയ സദ്യ 1300 പേരെ കഴിപ്പിക്കാം എന്നത് വിശ്വാസമാണ്. സ്പീക്കര്‍ക്കും ആ സദ്യ കിട്ടും എന്നത് മിത്താണ്,’ അബ്ദുറബ്ബ് ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നു.

സ്പീക്കര്‍ എ എന്‍ ഷംസീര്‍ കഴിഞ്ഞ ദിവസമാണ് ഓണസദ്യ ഒരുക്കിയത്. 1300 പേര്‍ക്ക് സദ്യ തയാറാക്കാനായിരുന്നു ഓര്‍ഡര്‍ നല്‍കിയത്. എന്നാല്‍ 800 പേര്‍ക്ക് വിളമ്പിയപ്പോഴേക്കും സദ്യ തീര്‍ന്നു. കാട്ടാക്കട മുതിയാവിളയിലെ കേറ്ററിങ്ങ് ഏജന്‍സിക്കായിരുന്നു സദ്യക്കുള്ള ഓര്‍ഡര്‍ നല്‍കിയത്. തീര്‍ന്നുപോയതിനെ തുടര്‍ന്ന് സ്പീക്കര്‍ക്കും പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്കും സദ്യ ലഭിച്ചില്ല. അര മണിക്കൂറോളം കാത്തുനിന്ന ശേഷം പായസം കഴിച്ചായിരുന്നു സ്പീക്കര്‍ മടങ്ങുന്നത്. ഓണ സദ്യ തികയാതെ വന്നതിനെ കുറിച്ച് പരിശോധിക്കാന്‍ സ്പീക്കര്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്.
(വാൽ കഷ്ണം : സ്പീക്കര്‍ എ എന്‍ ഷംസീറിനെ ഓണസദ്യയിൽ മിത്തിലിട്ടു ട്രോളി അടുക്കി പി കെ അബ്ദുറബ്ബ്)

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version