Latest News

ചന്ദ്രയാൻ-3 ൽ നിന്ന് പ്രഗ്യാൻ റോവർ പകർത്തിയ വിസ്മയം ജനിപ്പിക്കുന്ന 3-ഡി ചിത്രങ്ങൾ പങ്കുവെച്ച് ഐഎസ്ആർഒ

Published

on

രാജ്യത്തിന്റെ അഭിമാനദൗത്യമായ ചന്ദ്രയാൻ-3ന്റെ വിജയത്തിൽ ഭാരത ജനത സന്തോഷിക്കുമ്പോൾ പ്രഗ്യാൻ റോവർ പകർത്തിയ 3-ഡി ചിത്രമാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. നിലവിൽ പ്രഗ്യാനും റോവറും സ്ലീപ് മോഡിലേക്ക് കടന്നുവെങ്കിലും ചന്ദ്രന്റെ ദൃശ്യാനുഭവങ്ങൾ ആസ്വദിക്കുന്നതിന് തടസ്സമില്ലെന്നു തെളിയിക്കുന്നത് കൂടിയാണിത്. അനഗ്ലിഫ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ചന്ദ്രനിലെ വസ്തുക്കളെ പ്രഗ്യാൻ റോവർ പകർത്തിയിരിക്കുന്നത്. ഇത് വസ്തുക്കളെയോ ഭൂപ്രദേശത്തെയോ ലളിതമായ രീതിയിൽ ത്രിമാന രൂപത്തിൽ കാണുവാൻ സാധിക്കുന്ന രീതിയാണ് എന്നതാണ് ശ്രദ്ധേയം.

ഐഎസ്ആർഒയുടെ ലബോറട്ടറി ഫോർ ഇലക്ട്രോ ഒപ്റ്റിക് സിസ്റ്റംസ് വികസിപ്പിച്ച സാങ്കേതിക വിദ്യയിലൂടെയാണ് റോവർ അനഗ്ലിഫ് സൃഷ്ടിച്ചിരിക്കുന്നത്. വിവിധ വശങ്ങളിൽ നിന്നായി എടുത്തിരിക്കുന്ന ചിത്രം ത്രിമാന രൂപത്തിലാണ് ഐഎസ്ആർഒ പങ്കുവെച്ചിട്ടുള്ളത്. പ്രഗ്യാൻ റോവർ പകർത്തിയ ചിത്രങ്ങൾ ഒന്നിന് മുകളിലായി മറ്റൊന്ന് വെച്ച് വ്യത്യസ്ത നിറങ്ങളിലായി പ്രിന്റ് ചെയ്തിട്ടുള്ള ചിത്രമാണ് എക്‌സിൽ ഐ എസ് ആർ ഒ പങ്കുവെച്ചിട്ടുള്ളത്.

സ്റ്റീരിയോസ്‌കോപ്പിക് സാങ്കേതികവിദ്യ ഉപയോഗിച്ച് വീണ്ടും ആവർത്തിച്ച് കാണിക്കും വിധത്തിൽ ആണ് ചിത്രത്തിന്റെ നിർമ്മാണം. ചുവപ്പ്, പച്ച എന്നീ നിറങ്ങൾ ഉൾപ്പെടുത്തി ആവശ്യാനുസൃതം ഫിൽട്ടറുകളും ഉപയോഗിച്ചാണ് സ്റ്റീരിയോ ഇഫക്ട് പ്രാവർത്തികമാക്കിയിട്ടുള്ളത്. ഗതി നിയന്ത്രണത്തിനായി ഉപയോഗിക്കുന്ന നാവിഗേഷൻ ക്യാമറയായ നവക്യാം മുഖേന എടുത്ത ചിത്രമാണ് പ്രഗ്യാൻ റോവർ പങ്കുവെച്ചത്. ശേഷം സ്റ്റീരിയോ ഇമേജുകൾ ഉപയോഗിച്ചാണ് ത്രീമാന ചിത്രത്തിന് രൂപം നൽകിയിരിക്കുന്നത്. പ്രഗ്യാൻ റോവർ പകർത്തിയ ചിത്രങ്ങളാണ് ഇടത്-വലത് വശങ്ങളിലായി കാണപ്പെടുന്നത്. ചിത്രം 3-ഡിയിൽ കാണാൻ ചുവപ്പ്, സിയാൻ ഗ്ലാസ് എന്നിവ ഉപയോഗിക്കാം.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version