Latest News

ആദിത്യ എൽ-1ന്റെ സെൽഫി പുറത്ത് വിട്ട് ഐഎസ്ആർഒ, ഭൂമിയുടെയും ചന്ദ്രന്റെയും പുതിയ ചിത്രങ്ങള്‍

Published

on

ഇന്ത്യയുടെ അഭിമാനമായ സൂര്യ പഠന ദൗത്യം ആദിത്യ L1 ന്റെ ലക്ഷ്യ സ്ഥാനത്തേക്കുള്ള യാത്രയ്ക്കിടെ എടുത്ത സെല്‍ഫി ഐഎസ്ആര്‍ഒ പുറത്തുവിട്ടു. ഇതൊടൊപ്പം ഭൂമിയുടെയും ചന്ദ്രന്റെയും പുതിയ ചിത്രങ്ങളും ആദിത്യ എല്‍ വണ്‍ പകര്‍ത്തിയിട്ടുണ്ട്. ഇവയും സാമൂഹിക മാധ്യമമായ എക്സിലൂടെ ഐഎസ്ആര്‍ഒ പ്രസിദ്ധീകരിച്ചു.

സെപ്റ്റംബര്‍ രണ്ടിനാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ നിലയത്തില്‍ നിന്ന് ആദിത്യ എല്‍1 വിക്ഷേപിക്കുന്നത്. പിഎസ്എല്‍വി സി57 റോക്കറ്റിലായിരുന്നു ആദിത്യ L1 ന്റെ വിക്ഷേപണം. ഇതിനകം രണ്ട് തവണ ആദിത്യ എല്‍ വണ്ണിന്റെ ഭ്രമണപഥം ഉയര്‍ത്തി. ആദ്യം സെപ്റ്റംബര്‍ മൂന്നാം തീയ്യതിയും പിന്നീട് സെപ്റ്റംബര്‍ അഞ്ചാം തീയ്യതിയും ഭ്രമണപഥം ഉയര്‍ത്തുകയുണ്ടായി. ഇനി രണ്ട് തവണ കൂടി ഭ്രമണപഥം ഉയര്‍ത്തും. അതിന് ശേഷമാണ് പേടകം ഭൂമിയുടെ ഭ്രമണപഥം വിട്ട് ഒന്നാം ലഗ്രാഞ്ച് പോയിന്റിലേക്കുള്ള യാത്ര ആരംഭിക്കുക.

ലക്ഷ്യ ഭ്രമണപഥത്തിലേക്ക് നാല് മാസം നീളുന്ന യാത്രയാണ് ആദിത്യ എല്‍ ഒന്നിന്‍റെ മുന്നിലുള്ളത്. ഭൂമിയില്‍ നിന്ന് 15 ലക്ഷം കിലോമീറ്റര്‍ അകലെ ഒന്നാം ലഗ്രാഞ്ച് പോയിന്റിലേക്കാണ് പേടകത്തെ അയക്കുന്നത്. എല്‍ വണ്ണിന് ചുറ്റുമുള്ള ഹാലോ ഓര്‍ബിറ്റില്‍ പേടകത്തെ സ്ഥാപിക്കുകയാണ് ഐ എസ് ആർ ഒ യുടെ ലക്ഷ്യം. സൂര്യനെ പഠിക്കാനുള്ള ആദിത്യ എല്‍ 1, ഇസ്രോയുടെ മറ്റ് ദൗത്യങ്ങളില്‍ നിന്ന് ഏറെ വ്യത്യസ്തമാണ്. ഇസ്രൊയ്ക്കപ്പുറമുള്ള ശാസ്ത്ര സ്ഥാപനങ്ങളുടെ പങ്കാളിത്തം മുതല്‍ പോകുന്നയിടം വരെ ഈ ദൗത്യത്തെ വേറിട്ട് നിര്‍ത്തുന്നു എന്നത് എടുത്ത് പറയേണ്ടതായുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version