Latest News
‘പുഞ്ചിരിക്കൂ’ : പ്രഗ്യാൻ റോവർ പകർത്തിയ വിക്രം ലാൻഡറിന്റെ ചിത്രങ്ങൾ പുറത്ത് വിട്ട് ഇസ്രോ
ന്യൂഡൽഹി . ചന്ദ്രയാൻ മൂന്നിന്റെ വിക്രം ലാൻഡറിന്റെ ആകർഷകമായ ചിത്രം പ്രഗ്യാൻ റോവർ പകർത്തൊലിയാത് പുറത്ത് വിട്ട് ഐ എസ് ആർ ഒ. ശാസ്ത്രലോകം കാത്തിരുന്ന ചിത്രങ്ങൾ അധികം വൈകാതെ ലഭ്യമാകുമെന്ന് ഇസ്രോ ചെയർമാൻ എസ് സോമനാഥ് നേരത്തെ പറഞ്ഞിരുന്നു. ഇപ്പോൾ ചിത്രങ്ങൾ പുറത്തുവന്നിരിക്കുകയാണ്. പ്രഗ്യാൻ റോവറിന്റെ ഓൺബോർഡ് നാവിഗേഷൻ ക്യാമറ നവ്ക്യാമാണ് ചിത്രം പകർത്തിയിരിക്കുന്നത്. ‘പുഞ്ചിരിക്കൂ’ എന്നാണ് ചിത്രത്തിന് ഐ എസ് ആർ ഒ അടിക്കുറിപ്പ് നൽകിയിട്ടുള്ളത്. സമൂഹമാദ്ധ്യമത്തിലുടെയാണ് ഇസ്രോ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.
ചന്ദ്രയാൻ-3 ദൗത്യത്തിനായി ഉപയോഗിച്ച നവക്യാമുകൾ വളരെ സൂക്ഷ്മമായി രൂപകൽപ്പന ചെയ്ത് വികസിപ്പിച്ചെടുത്തതാണ് ഇസ്രോ പറയുന്നതനുസരിച്ച്, കൃത്യതയോടെ വിക്രം ലാൻഡറിന്റെ ഒന്നല്ല, രണ്ട് ചിത്രങ്ങൾ പകർത്താൻ പ്രഗ്യാൻ റോവറിന്റെ നവക്യാമിന് കഴിഞ്ഞിട്ടുണ്ട്. ഇത് ബഹിരാകാശ സാങ്കേതികവിദ്യയിൽ ലോകം കൈവരിച്ച പുരോഗതിയുടെ തെളിവായി മാറി കഴിഞ്ഞിരിക്കുന്നു. ചിത്രത്തിൽ ചന്ദ്രനിലെ താപമളക്കുന്ന പേയ്‌ലോഡ് ഇൻസ്ട്രമെന്റ് ഫോർ ലൂണാർ സിസ്മിക് ആക്ടിവിറ്റി എന്നിവയുടെ ഭാഗങ്ങളും ചിത്രത്തിൽ അടയാളപ്പെടുത്തിയിരിക്കുന്നു.