Latest News

ചന്ദ്രയാൻ 3 ചന്ദ്രനിലിറങ്ങുന്നത് ജനങ്ങൾക്കും കാണാൻ അവസരമൊരുക്കി ഐഎസ്ആർഒ

Published

on

ചാന്ദ്ര ദൗത്യം ചന്ദ്രനെ തൊടുന്ന നിമിഷത്തിനായി കാത്തിരിക്കുകയാണ് ഓരോ ഭാരതീയനും. ഓരോ ചുവടുവെപ്പും ഐഎസ്ആർഒ ഏറെ പ്രതീക്ഷയാണ് നൽകി വരുന്നത്. ചന്ദ്രയാൻ 3 പേടകത്തിന്റെ വിക്രം ലാൻഡർ ഓഗസ്റ്റ് 23-ന് വൈകുന്നേരം 6.04-ന് ചാന്ദ്രോപരിത്തലത്തിൽ ഇറങ്ങുമെന്ന് ഇസ്രോ അറിയിച്ചു.

5.47-ന് ഇറങ്ങുമെന്നായിരുന്നു നേരത്തെ ഉള്ള വിലയിരുത്തൽ. ആശംസകൾക്കും പ്രതീക്ഷകൾക്കും നന്ദി, ഇനി മുന്നോട്ടുള്ള യാത്ര ഒന്നിച്ച്. www.isro.gov.in, www.youtube.com, https://www.facebook.com/ISRO എന്നിവയിലൂടെ ലാൻഡർ ഇറങ്ങുന്നത് വീക്ഷിക്കാം. ചന്ദ്രയാൻ മൂന്ന് ലാൻഡറിന്റെ മൂന്നാമത്തേതും അവസാനത്തേതുമായ ഭ്രമണപഥ താഴ്‌ത്തലും വിജയകരമായി നടന്നു. ശനിയാഴ്ച പുലർച്ചെ രണ്ട് മണിയോടെയായിരുന്നു ഇത്. പേടകം ഇപ്പോൾ ചന്ദ്രനിൽ നിന്ന് 25 കിലോമീറ്റർ അടുത്ത ദൂരവും 154 കിലോമീറ്റർ അകന്ന ദൂരവും ആയി ഭ്രമണപഥത്തിലെത്തി. സോഫ്റ്റ് ലാൻഡിംഗിനുള്ള തയ്യാറെടുപ്പാണ് ഇനി ബാക്കി ആവുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version