Crime

ചന്ദ്രയാൻ 3 ന്റെ വിജയത്തെ തുടർന്ന് പൗർണ്ണമിക്കാവ് ശ്രീ ബാലത്രിപുര സുന്ദരീ ദേവീ ക്ഷേത്ര ദർശനത്തിനെത്തി ഐഎസ്ആർഒ ചെയർമാൻ ഡോ.സോമനാഥ്

Published

on

തിരുവനന്തപുരം . ചന്ദ്രയാൻ 3 ന്റെ വിജയത്തെ തുടർന്ന് വിഴിഞ്ഞം വെങ്ങാനൂർ പൗർണ്ണമിക്കാവ് ശ്രീ ബാലത്രിപുര സുന്ദരീ ദേവീ ക്ഷേത്രത്തിൽ ദർശനത്തിനെത്തി ഐഎസ്ആർഒ ചെയർമാൻ ഡോ.സോമനാഥ്. മുൻ നിശ്ചയിച്ച പ്രകാരം പ്രത്യേക പൂജയിൽ പങ്കെടുക്കുന്നതിനായാണ് രാവിലെ പത്തരയോടെ അദ്ദേഹം എത്തിചേർന്നത്. ചന്ദ്രയാൻ -3 ദൗത്യം തുടങ്ങിയത് മുതൽ ഇസ്രോ ചെയർമാൻ ഡോ.സോമനാഥ് എല്ലാ പൗർണ്ണമിക്കും പൗർണ്ണമിക്കാവിൽ വരികയും പ്രത്യേക പൂജകൾ നടത്തുകയും ചെയ്തു വരുകയായിരുന്നു.

കഴിഞ്ഞ ദിവസം രാത്രി 10.40 ഓടെയാണ് അദ്ദേഹം തിരുവനന്തപുരത്ത് എത്തുന്നത്. തലസ്ഥാനത്ത് വിമാനമിറങ്ങിയ സോമനാഥിന് ഗംഭീര സ്വീകരണ നൽകിയിരുന്നത്. പ്രഗ്യാൻ റോവറിന്റെ ചെറുമാതൃകയും പൊന്നാടയും നൽകിയായിരുന്നു ചെയർമാനെയും സംഘത്തെയും വരവേറ്റത്. എൽ.പി.എസ്.സി ഡയറക്ടർ ഡോ. വി.നാരായണൻ, വി.എസ്.എസ്.ഇ ഡയറക്ടർ ‌ഡോ. ഉണ്ണികൃഷ്ണൻ നായർ എന്നിവരും ഒപ്പം എത്തിയിരുന്നു. ബെംഗളൂരുവിൽ നിന്നാണ് ചെയർമാനും സംഘവുമെത്തിയത്. വരും ദിവസങ്ങളിൽ ചന്ദ്രയാൻ ദൗത്യത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളും ചിത്രങ്ങളും പുറത്തുവരുമെന്ന് സോമനാഥ് മാദ്ധ്യമങ്ങളോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version