Crime

നബീൽ മുഹമ്മദിന്റെ സഹായി സഹീർ തുർക്കി എൻ ഐ എ യുടെ കസ്റ്റഡിയിലായി

Published

on

കൊച്ചി. കേരളത്തിൽ നടന്നു വന്ന ഐഎസ് ഭീകരവാദ പ്രവർത്തനവുമായി ബന്ധപ്പെട്ട് ഒരു പാലക്കാട് സ്വദേശി എൻഐഎയുടെ കസ്റ്റഡിയിലായി. പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് സ്വദേശി സഹീർ തുർക്കിയാണ് എൻഐഎയുടെ പിടിയിലായിരിക്കുന്നത്. നേരത്തെ എൻഐഎ പിടികൂടിയായ നബീൽ മുഹമ്മദിന്റെ സഹായിയാണ് സഹീർ. വെള്ളിയാഴ്ച വീട്ടിൽ നിന്നാണ് സഹീറിനെ എൻഐഎ കസ്റ്റഡിയിലെടുത്തത്.

സഹീറിന്റെ വീട്ടിൽ എൻ ഐ എ നടത്തിയ പരിശോധനയിൽ ഭീകരവാദ പ്രവർത്തനങ്ങളിൽ പങ്കുണ്ടെന്ന് തെളിയിക്കുന്ന ഡിജിറ്റൽ തെളിവുകളും കണ്ടെടുത്തിട്ടുണ്ട്. നബീലിന് ഒളിത്താവളം ഒരുക്കി, സിം കാർഡ് നൽകി, കേരളം വിടാനായി പണം നൽകിയതും സഹീർ ആയിരുന്നു. കേരളത്തിൽ ഐഎസ് ഗ്രൂപ്പ് തുടങ്ങുന്നതിനായി മലയാളികൾ ഉൾപ്പെട്ട സംഘം ശ്രമിച്ചിരുന്നെന്ന് നേരത്തെ എൻഐഎ കണ്ടെത്തിയിരുന്നതാണ്. പെറ്റ് ലൗവേർസ് എന്ന പേരിൽ ടെലഗ്രാം ഗ്രൂപ്പ് ഉണ്ടാക്കി സംഘം തൃശ്ശൂർ പാലക്കാട് ജില്ലകളിലെ ക്ഷേത്രങ്ങൾ കൊള്ളയടിക്കാനും പദ്ധതിയിട്ടിരുന്നു. ഇത് സംബന്ധിച്ച് എൻഐഎ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

എൻ ഐ എ അന്വേഷണം ആരംഭിച്ചതോടെ നബീൽ അഹമ്മദ് ഒളിവിൽ പോവുകയായിരുന്നു. ഇതിനുള്ള സഹായങ്ങൾ ചെയ്ത കൊടുത്തത് സഹീർ ആയിരുന്നു. അവന്നൂരിലെ ലോഡ്ജിലാണ് നബീൽ അഹമ്മദ് ഒളിവിൽ കഴിയുന്നത്. ഒരു മാസത്തേക്ക് സഹീറിന്റെ പേരിലാണ് ലോഡ്ജിൽ മുറിയെടുത്തിരുന്നത്. എന്നാൽ ഇവിടെ താമസിച്ചത് നബീലാണെന്ന് തെളിയിക്കുന്ന രേഖകളും സിസിടിവി ദൃശ്യങ്ങളും വെള്ളിയാഴ്ച എൻഐഎ കണ്ടെത്തി.

എൻഐഎ കൊച്ചിയിലെ ആസ്ഥാനത്ത് സഹീർ തുർക്കിയെ വിശദമായി ചോദ്യം ചെയ്തു വരുകയാണ്. സബീൽ അഹമ്മദിന് സിം കാർഡ് എടുത്ത് നൽകിയതും ഇയാളായിരുന്നു. തമിഴ്‌നാട്ടിൽ ഒളിവിൽ കഴിയാൻ പണം നൽകിയതും ഇയാളാണെന്നാണ് എൻഐഎയുടെ കണ്ടെത്തിയിരിക്കുന്നത്. കേരളത്തിലെ ഐഎസ് ഗ്രൂപ്പിന്റെ പ്രവർത്തനങ്ങൾ എവിടെ ഒക്കെ ഉണ്ടെന്ന് ഇയാളിൽ നിന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് എൻഐഎ.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version