Crime
കേരളത്തിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ട ഐഎസ് ഭീകരൻ നബീൽ എൻഐഎ കസ്റ്റഡിയിലേക്ക്

തിരുവനന്തപുരം . കേരളത്തിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ട ഐഎസ് ഭീകരൻ നബീൽ എൻഐഎ കസ്റ്റഡിയിലേക്ക്. നബീലിനെ ഈ മാസം 16 വരെയാണ് കോടതി എൻഐഎ കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. ഭീകരാക്രമണത്തിന് പദ്ധതിയിട്ടതിൽ നബീലിന് മുഖ്യ പങ്കുണ്ടെന്നാണ് എൻഐഎ കോടതിയിൽ അറിയിച്ചിരുന്നത്. വ്യാജരേഖകളുമായി നേപ്പാളിലേക്ക് കടക്കാൻ ശ്രമിച്ച നബീലിനെ ചെന്നൈ വിമാനത്താവളത്തിൽ വച്ച് കഴിഞ്ഞയാഴ്ചയാണ് പിടികൂടുന്നത്. തുടർന്ന് കൊച്ചി പ്രത്യേക എൻഐഎ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തിരുന്നു.
‘ഏകാഗ്ര ബുദ്ധിക്കേ ആനന്ദം കിട്ടൂ. ബാഹ്യസമ്പത്തുകളും മമതാ ബന്ധങ്ങളും ഒരിക്കലും ഏകാഗ്രത നേടിത്തരില്ല’ – ശ്രീ നാരായണ ഗുരു
കർണാടകയിലും, തമിഴ്നാട്ടിലുമായി ഒളിവിൽ കഴിയുകയായിരുന്നു സെയ്ത് നബീൽ അഹമ്മദ് എന്ന നബീൽ. പാലക്കാടും തൃശൂരും വെച്ച് നടന്ന ഗൂഢാലോചനകളിൽ പങ്കാളിയായിരുന്നു. കേരളത്തിലെ ഐഎസ് മൊഡ്യൂളിന്റെ പ്രധാനികളിൽ ഒരാളാണ് നബീലെന്ന് എൻഐഎ കണ്ടെത്തിയിട്ടുണ്ട്. വിദേശത്തേക്ക് കടന്നേക്കുമെന്ന സംശയത്തിൽ വിമാനത്താവളങ്ങളിൽ നിരീക്ഷണം കർശനമാക്കിയതിനിടെയാണ് ഇയാൾ പിടിയിലാവുന്നത്.
നബീലിനെ വിശദമായി ചോദ്യം ചെയ്യുന്നതിനായി ഏഴ് ദിവസത്തെ കസ്റ്റഡിയായിരുന്നു എൻഐഎ ആവശ്യപ്പെട്ടത്. തുടർന്ന് ഈ മാസം 16 വരെ നബീലിനെ എൻ ഐ എക്ക് കസ്റ്റഡിയിൽ നൽകി. ആക്രമണ പദ്ധതികളുടെ ധനസമാഹരണ ചുമതലയും, ആസൂത്രണവും നിർവഹിച്ചിരുന്നവരിൽ ഒരാൾ നബീലായിരുന്നു. നേരത്തെ മലയാളി ഐഎസ് ഭീകരരായ ആഷിഫും, ഷിയാസ് സിദ്ദിഖും പിടിയിലായിരുന്നു. ആഷിഫ് പിടിയിലാവുന്നത് തമിഴ്നാട് സത്യമംഗലം വനമേഖലയ്‌ക്കടുത്ത് നിന്നാണ്. തുടർന്ന് ഷിയാസും അറസ്റ്റിലായി. ഇവരിൽ നിന്നുള്ള വിവരങ്ങൾ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിലാണ് നബീലും പിടിയിലായിരിക്കുന്നത്. പ്രതിയെ ഗൂഡാലോചനകൾ നടന്ന കേന്ദ്രങ്ങളിലടക്കമെത്തിച്ച് എൻ ഐ എ തെളിവെടുപ്പ് നടത്തുന്നുണ്ട്.
‘ലോകത്തിൽ അധികം പേരും ആനന്ദത്തിനായി ബാഹ്യവിഷയങ്ങളെ സ്നേഹിക്കുന്നു. മറ്റു വ്യക്തികളുമായി മമതാബന്ധം പുലർത്തുന്നു’ – ശ്രീ നാരായണ ഗുരു
Crime
കൊലപ്പെടുത്തി മരത്തിൽ കെട്ടി തൂക്കിയ നിലയിൽ ദൽഹിയിൽ മലയാളി വ്യവസായിയുടെ മൃതദേഹം കണ്ടെത്തി

ന്യൂദൽഹി . ദൽഹിയിൽ മലയാളി വ്യവസായിയെ കൊലപ്പെടുത്തി വീടിന് സമീപമുള്ള പാർക്കിലെ മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി. എസ്എൻഡിപി ദ്വാരക ശാഖയുടെ സെക്രട്ടറി ആയിരുന്ന, തിരുവല്ല മേപ്രാൽ കൈലാത്ത് ഹൗസിൽ പി.പി സുജാതൻ (60) നെ ആണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്. സുജാതൻ താമസിച്ചിരുന്ന വീടിനു സമീപമുള്ള പാർക്കിലാണ് മൃതദേഹം കണ്ടെത്തുന്നത്.
പാർക്കിൽ പ്രഭാതസവാരിക്ക് വന്നവരാണ് മൃതദേഹം ആദ്യം കാണുന്നത്. മൃതദേഹം കെട്ടി തൂക്കിയ നിലയിലായിരുന്നു. മൃതദേഹത്തിന്റെ കഴുത്തിലും കൈയ്യിലും അക്രമിക്കപ്പെട്ടതിന്റെ പാടുകൾ ഉണ്ട്. ദ്വാരകയ്‌ക്ക് സമീപമുള്ള തിരുപ്പതി പബ്ലിക് സ്കൂളിന് സമീപമാണ് സുജാതൻ താമസിച്ചു വന്നിരുന്നത്. വ്യാഴാഴ്ച രാത്രി ഒൻപതുമണിയോടെ ബിസിനസ് ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ജയ്‌പൂരിലേക്ക് പോകാൻ വീട്ടിൽ നിന്നും ഇറങ്ങിയതാണെന്നാണ് ബന്ധുക്കൾ പറയുന്നത്.
സുജാതന്റെ ബാഗ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പേഴ്‌സ്, മൊബൈൽ ഫോൺ എന്നിവ ബാഗിൽ നിന്നും നഷ്ടപ്പെട്ടിട്ടുണ്ട്. സുജാതൻ ധരിച്ചിരുന്ന ഷർട്ട് ഉപയോഗിച്ചാണ് മൃതദേഹം മരത്തിൽ കെട്ടിത്തൂക്കിയതെന്നാണ് പോലീസ് പറയുന്നത്. മൃതദേഹം ഹരിനഗർ ദീൻദയാൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സംസ്കാരം ദൽഹിയിൽ തന്നെ നടത്തും. പ്രീതിയാണ് ഭാര്യ. ശാന്തിപ്രിയ, കോളേജ് വിദ്യാർത്ഥിയായ അമൽ എന്നിവരാണ് മക്കൾ.
-
Crime2 years ago
നവ്യ നായരുമായി ഡേറ്റിംഗ് സച്ചിന് സാവന്തിന് ഹരം, ലക്ഷങ്ങള്‍ വിലപിടിപ്പിള്ള ആഭരണങ്ങള്‍ നൽകി, നവ്യയെ കാണാൻ 10 തവണ കൊച്ചിക്ക് പറന്നു
-
Entertainment2 years ago
സെന്‍സര്‍ ബോർഡ് ‘മാർക്ക് ആന്റണി’ക്ക് 6.5 ലക്ഷം കൈക്കൂലി വാങ്ങിയെന്ന് വിശാൽ, അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം
-
Latest News2 years ago
വനിതാ സംവരണ ബില്ലിൽ രാഷ്ട്രപതി ദ്രൗപതി മുർമു ഒപ്പുവെച്ചു, നിയമമായി
-
Latest News2 years ago
സൗന്ദര്യ വര്‍ധക ഉല്പന്നങ്ങള് ഉപയോഗിക്കുന്നവരിൽ വൃക്ക രോഗം കണ്ടെത്തി
-
Latest News2 years ago
അക്രമം പരസ്യമായി വാദിക്കുന്ന തീവ്രവാദികളെ കാനഡ സ്വീകരിക്കുന്നു – എസ് ജയശങ്കർ
-
Entertainment2 years ago
സിനിമാ – സീരിയൽ താരം അപർണ നായർ വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ
-
Latest News2 years ago
ഭൂമി വിട്ട് പുതിയ ഭ്രമണപഥത്തിലേക്ക് കുതിച്ചുയർന്ന് ആദിത്യ എൽ1
-
Crime2 years ago
പൊന്നാനി മാതൃശിശു ആശുപത്രിയിൽ എട്ട് മാസം ഗർഭിണിയായ യുവതിക്ക് രക്തം മാറി നൽകി ഗുരുതര വീഴ്ച