Entertainment

അഭയ ഹിരൺമയി വീണ്ടും പ്രണയത്തിലോ? പങ്കുവെച്ച ചിത്രം വൈറലായി

Published

on

മലയാളികളുടെ പ്രിയങ്കരിയായ ഗായികയാണ് അഭയ ഹിരൺമയി. സംഗീത സംവിധായകൻ ഗോപി സുന്ദറുമായുള്ള അഭയ ഹിരൺമയിയുടെ പ്രണയവും വേർപിരിയലും ഒക്കെ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചകൾക്ക് ഇടയാക്കിയിരുന്നു. അഭയ പങ്കുവെയ്ക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഇപ്പോഴും ശ്രദ്ധനേടാറുണ്ട്. ഇപ്പോഴിതാ അഭയ പങ്കുവെച്ചൊരു പോസ്റ്റ് ഇപ്പോൾ വൈറലായിരിക്കുകയാണ്.

ഒരാൾ അഭയയെ എടുത്ത് ചുംബനം നൽകുന്ന ചിത്രമാണ് അഭയ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിലുള്ള പുരുഷന്റെ മുഖം കാണാൻ കഴിയുന്നില്ല. അത് കൊണ്ട് തന്നെ ആരാണെന്നും വ്യക്തമല്ല. ഗായികയും മോഡലുമായ അഭയ ഹിരൺമയി വീണ്ടും പ്രണയത്തിലായോ..? എന്നാണ് സോഷ്യൽ മീഡിയ ചിത്രങ്ങൾ പങ്കുവെച്ച പിറകെ ചോദിക്കുന്നത്. അത് ആരാണെന്ന് ആരാധകർ ചോദിക്കുന്നുണ്ട്. ‘പൂമ്പാറ്റ’ എന്നാണ് ചുംബന ചിത്രത്തിന് അഭയ നൽകിയിട്ടുള്ള ക്യാപ്ഷൻ.

ലവ്, ലൈഫ്, ഹാപ്പിനസ്, ട്രാവലർ എന്നീ ഹാഷ്ടാഗുകൾ അഭയ ഹിരൺമയി നൽകിയിട്ടുള്ളതാണ് സംശയം ജനിപ്പിക്കാൻ കാരണമായിരിക്കുന്നത്. ചിത്രം വൈറലായതോടെ നിരവധി പേർ കമന്റുകളുമായി എത്തുകയാണ്. അടുത്തിടെ ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താൻ സിംഗിൾ അല്ലെന്നും കമ്മിറ്റഡാണെന്നും അഭയ തുറന്നു പറഞ്ഞിരുന്നു. ജീവിതത്തിലെ പ്രതിസന്ധിയിൽ നിന്നും കരകയറുകയാണെന്നും ഇപ്പോൾ വളരെ സന്തോഷത്തിലാണെന്നും അഭയ പറഞ്ഞിരുന്നതാണ്.

ലിവിംഗ് ടുഗെതർ റിലേഷൻഷിപ്പിൽ എട്ട് വർഷത്തിലധികം ജീവിച്ച അഭയ ഹിരൺമയിയും ഗോപി സുന്ദറും അടുത്തിടെയാണ് പിരിയുന്നത്. 2008 മുതൽ 2019 വരെ പൊതുഇടങ്ങളിൽ ഒന്നിച്ച് പ്രത്യക്ഷപ്പെടുന്നുണ്ടെങ്കിലും ഇരുവരും തമ്മിലുള്ള ബന്ധം അവർ പരസ്യമാക്കിയിരുന്നില്ല. വിവാഹിതനായ ഒരു പുരുഷനുമായി പ്രണയത്തിലാണ് താനെന്നാണ് അഭയ പറഞ്ഞിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version