Entertainment
നടി നവ്യാനായരെ ഇഡി ചോദ്യം ചെയ്തു, ഐആര്‍എസ് ഉദ്യോഗസ്ഥനിൽ നിന്ന് ആഭരണങ്ങള്‍ സമ്മാനമായി വാങ്ങി
മുംബൈ . കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് നടി നവ്യ നായരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. അനധികൃത സ്വത്ത് സമ്പാദനത്തിന് അറസ്റ്റിലായ ഐആര്‍എസ് ഉദ്യോഗസ്ഥന് നടിയുമായി അടുത്ത ബന്ധമുണ്ടെന്ന ഇ ഡി യുടെ കണ്ടെത്തലിനെ തുടർന്നാണിത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ ഇരുവരുടേയും ഫോണ്‍ വിവരങ്ങള്‍ അടക്കം പരിശോധിച്ചു.
സച്ചിന്‍ സാവന്ത് നവ്യാ നായര്‍ക്ക് ആഭരണങ്ങള്‍ അടക്കം സമ്മാനിച്ചതായി കണ്ടെത്തിയെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു. അതേസമയം, തങ്ങൾ സുഹൃത്തുകള്‍ മാത്രമാണെന്നും അതിനപ്പുറം അടുപ്പം ഇല്ലെന്നും നവ്യ നായർ പറയുന്നു. കേസുമായി ബന്ധപ്പെട്ട് ഇഡി കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ ഉണ്ട്. കേസില്‍ അന്വേഷണം നടക്കുകയാണ്.
അനധികൃത സ്വത്ത് സമ്പാദന കേസില്‍ കസ്റ്റംസ് അഡീഷണല്‍ കമ്മീഷണറായ സച്ചിന്‍ സാവന്തിനെ ജൂണ്‍ 27 നാണ് ഇഡി അറസ്റ്റ് ചെയ്യുന്നത്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമവുമായി ബന്ധപ്പെട്ടായിരുന്നു അറസ്റ്റ് ഉണ്ടായത്.