Latest News
ഹിന്ദുമതം ജനിച്ചത് പാകിസ്താനിൽ ആണെന്ന് പാക്ക് വിദേശകാര്യ മന്ത്രി
ഹിന്ദുമതം ജനിച്ചത് പാകിസ്താനിൽ നിന്നാണെന്ന അവകാശവാദവുമായി പാക്ക് ഇടക്കാല വിദേശകാര്യ മന്ത്രി അബ്ബാസ് ജീലാനി. ‘നമ്മുടെ രാജ്യം വളരെ പ്രധാനപ്പെട്ട ഒരു മതം ജനിച്ച രാജ്യമാണ്, ഞാൻ ഹിന്ദുമതത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. അറബ് ലോകത്ത് നിന്ന് പാകിസ്താന് വളരെ പ്രധാനപ്പെട്ട ഒരു മതം നൽകപ്പെട്ടു. അത് ഇസ്ലാമാണ്, പാകിസ്താനിൽ വളർന്നുവന്ന വളരെ പ്രധാനപ്പെട്ട മതം ബുദ്ധമതമാണ്. 5000 വർഷം പഴക്കമുള്ള രാജ്യമാണ് നമ്മുടെ പാകിസ്താൻ’ എന്നായിരുന്നു ജീലാനി പറഞ്ഞത്.
ന്യൂയോർക്കിലെ ഏഷ്യാ സൊസൈറ്റിയിൽ നടത്തിയ പ്രസംഗത്തിലാണ് പാകിസ്താന്റെ ഇടക്കാല വിദേശകാര്യ മന്ത്രി പ്രസ്താവന നടത്തിയത്. എന്നാൽ 1947-ൽ ഇന്ത്യ വിഭജിച്ച് ഉണ്ടായ പാകിസ്താൻ അയ്യായിരം വർഷം പഴക്കമുള്ള രാജ്യമാകുന്നത് എങ്ങനെയെന്ന് വിശദീകരിക്കാൻ ജീലാനി തയ്യാറായില്ല. ഹിന്ദു പെൺകുട്ടികളെ പട്ടാപ്പകൽ തട്ടിക്കൊണ്ടു പോകുകയും, ഹിന്ദു പെൺകുട്ടികൾക്ക് ജീവിക്കാൻ അവകാശമില്ലാത്ത നിലയിൽ, ഹിന്ദുക്കൾ ഓരോ നിമിഷവും ജീവൻ രക്ഷിക്കാൻ ഓടുന്ന പാകിസ്താനിൽ ഹിന്ദുമതം ജനിച്ചുവെന്ന പ്രസ്താവന വിഡ്ഡിത്തരമായിപോയെന്ന് സോഷ്യൽ മീഡിയ അബ്ബാസ് ജീലാനിയെ വിമർശിക്കുന്നുണ്ട്.