Latest News

ഇന്ത്യയുടെ ആദിത്യ എല്‍ 1 ശനിയാഴ്ച സൂര്യനിലേക്ക് കുതിക്കും

Published

on

ബംഗളുരു . ഭാരതം ലോക ചരിത്രത്തിൽ എഴുതി ചേർത്ത ചന്ദ്രയാൻ 3 വിക്ഷേപണത്തിന് പിറകെ കൂടുതൽ ബഹിരാകാശ ദൗത്യത്തിലേക്ക് കടന്ന് ഇന്ത്യ. സൂര്യനെക്കുറിച്ച് അറിയാനുള്ള ആദ്യ പര്യവേക്ഷണ ദൗത്യമായ ആദിത്യ എല്‍ 1 വിക്ഷേപണം സെപ്റ്റംബർ രണ്ട് ശനിയാഴ്ച ഇന്ത്യ നടത്തും. ഇന്ത്യൻ സമയം രാവിലെ 11.50 നു ശ്രീഹരിക്കോട്ടയിൽ നിന്ന് ആദിത്യ എൽ 1 വിക്ഷേപിക്കുന്നതെന്ന് ഐഎസ്ആർഒ എക്സിലൂടെ അറിയിച്ചിരിക്കുകയാണ്.

ഐസ്ആർഒ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് ആദിത്യ എൽ1 വിക്ഷേപണം ശ്രീഹരിക്കോട്ടയിലെ ഗ്യാലറിയിലിരുന്ന് നേരിട്ട് കാണാനല്ല അവസരവും ഒരുക്കുന്നുണ്ട്. സൂര്യന്റെ പുറംഭാഗത്തെ താപവ്യതിയാനങ്ങളും സൗരകൊടുങ്കാറ്റിന്റെ ഫലങ്ങളും കണ്ടെത്തുകയാണ് ആദിത്യ എൽ1 പര്യവേക്ഷണത്തിലൂടെ ഐഎസ്ആർഒ ലക്‌ഷ്യം വെക്കുന്നത്. ആദിത്യ എൽ1 വിക്ഷേപണത്തിലൂടെ സൗരജ്വാലകള്‍ ഭൂമിയില്‍ പതിച്ചാലുള്ള പ്രത്യാഘാതത്തെക്കുറിച്ചും പഠിക്കാനാകുമെന്ന് ശാസ്ത്രജ്ഞർ പ്രതീക്ഷിക്കുന്നു.

ക്രോമോസ്ഫെറിക്, കൊറോണൽ താപനം, ഭാഗികമായി അയോണൈസ്ഡ് പ്ലാസ്മയുടെ ഭൗതികശാസ്ത്രം, കൊറോണൽ മാസ് ഇജക്ഷനുകളുടെ ആരംഭം എന്നിവയെക്കുറിച്ചും ആദിത്യ എൽ1 നിർണായക വിവരങ്ങൾ കൈമാറുമെന്നാണ് പ്രതീക്ഷ വെക്കുന്നത്. സൂര്യന് സമീപമുള്ള ഗ്രഹങ്ങളില്‍, പ്രത്യേകിച്ച് ഭൂമിയുടെ ബഹിരാകാശ മേഖലയില്‍ അത് എന്ത് തരത്തിലുള്ള സ്വാധീനം ചെലുത്തും എന്നതിനെ കുറിച്ച് കൂടുതലറിയാനും ശ്രമിക്കും. ഏകദേശം 378 കോടി രൂപ ചെലവഴിച്ചാണ് ആദിത്യ എല്‍1 ഇന്ത്യ വിക്ഷേപണം നടത്തുക

https://twitter.com/isro/status/1696097793616793910?s=20

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version