Latest News
ചന്ദ്രനിൽ മനുഷ്യകോളനി ലക്ഷ്യവുമായി ഇന്ത്യൻ ശാസ്ത്ര ലോകം
സൂര്യനിലേക്കുള്ള ആദിത്യ ദൗത്യവും മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ഗഗൻയാൻ ദൗത്യവും പുരോഗമിക്കുകയാണെന്ന് ചന്ദ്രയാന്റെ വിജയകരമായ ലാന്ഡിങ്ങിന് ശേഷം ഇസ്രോ മേധാവി എസ്. സോമനാഥ്. ആദിത്യ-എൽ1 സെപ്റ്റംബറോടെ വിക്ഷേപിക്കാനാണ് പദ്ധതിയിട്ടിട്ടുള്ളത്. മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്നതിന് മുന്നോടിയായുള്ള ആളില്ലാ പേടകത്തിന്റെ പരീക്ഷണങ്ങളും പുരോഗമിക്കുകയാണെന്നും, ചന്ദ്രനിൽ ഒതുങ്ങുന്നതല്ല ഇന്ത്യയുടെ ദൗത്യ. മനുഷ്യകോളനികൾ കെട്ടിപ്പടുത്താമെന്ന ആശയത്തിലാണ് ചന്ദ്രയാൻ-3നെ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറക്കിയതെന്നും എസ്. സോമനാഥ് പറഞ്ഞു.
ഒക്ടോബറിൽ ക്രൂ മൊഡ്യൂളും ക്രൂ എസ്‌കേപ്പ് കാപ്പബിലിറ്റിയും തെളിക്കുന്ന പരീക്ഷണം സെപ്റ്റംബറിലോ ഒക്ടോബറിലോ ഉണ്ടാകുമെന്നും എസ്. സോമനാഥ് പറഞ്ഞു. 2025-ഓടെ മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ദൗത്യവും ഇന്ത്യ സാധ്യമാക്കുമെന്നും ഇസ്രോ മേധാവി അറിയിച്ചു.
ചന്ദ്രനിലെ മൂലക ഘടന കണ്ടെത്തുന്നതിനും രാസഘടനകളെ കുറിച്ച് പഠിക്കുന്നതിനുമായി റോവറിന് രണ്ട് ഉപകരണങ്ങളുണ്ട്. ഇത് ഉപരിതലത്തിലൂടെ സഞ്ചരിക്കും. ഭാവി ദൗത്യങ്ങൾ ലളിതമാക്കുന്നതിനായി റോബോട്ടിക് പാത സജ്ജമാക്കും. ലളിതവും തടസരഹിതവുമായ പാത കണ്ടെത്തിയാൽ സുരക്ഷിതമായി പേടകങ്ങളെ ഇറക്കാനാകുമെന്നാണ് ഇസ്രോ വിലയിരുത്തുന്നത്.
‘ദക്ഷിണ ധ്രുവം, സൂര്യപ്രകാശം വളരെ കുറച്ച് മാത്രം ലഭിക്കുന്ന ധ്രുവമാണ്. 70 ഡിഗ്രി സെൽഷ്യസ് വരെയാണ് ഇവിടുത്തെ താപനില. മറുവശത്ത് ചുട്ടപഴുക്കുകയാണെന്നാണ് പഠനങ്ങൾ. അതിനാൽ കൂടുതൽ വിവരങ്ങൾ കണ്ടെത്താൻ മികച്ച സ്ഥലം ദക്ഷിണധ്രുവമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇവിടം തിരഞ്ഞെടുത്തത്. കൂടുതൽ ശാസ്ത്രീയമായ വിവരങ്ങൾ ഇവിടെ നിന്ന് ലഭിക്കുമെന്നാണ് ശാസ്ത്രലോകം പ്രതീക്ഷിക്കപ്പെടുന്നത്. ഭാവിയിൽ മനുഷ്യനെത്തിപ്പെടാൻ കഴിയുന്ന പ്രദേശമായാണ് ഇതിനെ കണക്കാക്കപ്പെടുന്നത്. മനുഷ്യകോളനികൾ കെട്ടിപ്പടുത്താമെന്ന ആശയത്തിലാണ് ചന്ദ്രയാൻ-3നെ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറക്കിയത്. മനുഷ്യരാശിക്ക് ഉപകാരപ്രദമാകും വിധത്തിലുള്ള നിരവധി വിവരങ്ങൾ ഈ പ്രദേശത്തിന് കഴിയുമെന്ന കണ്ടെത്തലാണ് ദൗത്യത്തെ ഇവിടെ ഇറക്കിയത്’ ഇസ്രോ മേധാവി പറഞ്ഞു.