Latest News
ചൈനയ്‌ക്ക് കടുത്ത തിരിച്ചടി,ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധവിമാനത്താവളം ന്യോമയിൽ നിർമ്മിക്കാനൊരുങ്ങി ഭാരതം
ന്യൂഡൽഹി . ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധവിമാനത്താവളം ലഡാക്കിലെ ന്യോമയിൽ നിർമ്മിക്കാനൊരുങ്ങി ഭാരതം. ലഡാക്കിലെ ന്യോമയിൽ ഏറ്റവും ഉയരം കൂടിയ യുദ്ധവിമാനത്താവളം നിർമ്മിക്കാനാണ് ഭാരതം തീരുമാനിച്ചിരിക്കുന്നത്. സെപ്തംബർ 12 ന് ജമ്മുവിലെ ദേവക് പാലത്തിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പദ്ധതിയുടെ ശിലാസ്ഥാപനം നടത്തും. അതിർത്തിയിൽ ചൈനയ്‌ക്ക് കടുത്ത തിരിച്ചടി നൽകാനുള്ള ഭാരതത്തിന്റെ സുപ്രധാന ചുവടുവയ്പ്പാണ് എയർഫീൽഡിന്റെ നിർമാണം എന്നാണു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ജി20 ഉച്ചകോടി അവസാനിച്ച് മിനിറ്റുകൾക്കുള്ളിൽ ചൈനയ്‌ക്ക് ഇന്ത്യ ഇത്തരമൊരു താക്കീത് നൽകിയിട്ടുള്ളത് എന്നതാണ് നിർണ്ണായകം. അതിർത്തിയിൽ ചൈനയുടെ പിരിമുറുക്കം നിലനിൽക്കെ പ്രതിരോധ മന്ത്രാലയത്തിന്റെ ഈ തീരുമാനം ഏറെ പ്രാധാന്യമർഹിക്കുന്നു. കിഴക്കൻ ലഡാക്കിലെ സുപ്രധാനമായ നിയോമ ബെൽറ്റിൽ ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ (ബിആർഒ) പുതിയ എയർഫീൽഡ് നിർമിക്കുന്നതിന് മൊത്തം 218 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. കിഴക്കൻ ലഡാക്കിലെ ന്യോമ അഡ്വാൻസ്ഡ് ലാൻഡിംഗ് ഗ്രൗണ്ട് മൂന്ന് വർഷമായി സൈന്യം ഉപയോഗിച്ചു വരുന്നു. ചൈനയുമായുള്ള സംഘർഷത്തിനിടയിൽ, സൈനികരെയും വസ്തുക്കളെയും കൊണ്ടുപോകാനും ഇത് ഉപയോഗിക്കുന്നു.