Latest News

ഇന്ത്യ ഭാരതമാണ്, ‘ഇന്ത്യ എന്ന ഭാരതം’ എന്നാണ് ഭരണഘടനയിൽ പറയുന്നത്, വിദേശകാര്യ മന്ത്രി എസ് ജയശങ്കർ

Published

on

ഇന്ത്യ എന്ന പേര് ഭാരത് എന്നാക്കുന്നതിൽ പ്രതിപക്ഷത്തിന്റെ അഭ്യൂഹങ്ങൾക്കെതിരെ ആഞ്ഞടിച്ച് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ. ഇന്ത്യൻ ഭരണഘടനയിൽ തന്നെ പരാമർശിക്കുന്ന വാക്കാണ് ഭാരത് എന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ത്യ എന്ന ഭാരതം എന്നാണ് ഭരണഘടനയിൽ പറയുന്നതെന്നും എല്ലാവരും അത് വായിക്കണമെന്നും എസ്. ജയ്ശങ്കർ പറഞ്ഞു.

ഭാരതം എന്നതിനെ എല്ലാ അർത്ഥത്തിലും കാണുകയാണെങ്കിൽ അതേ ആശയം തന്നെയാണ് ഭരണഘടനയിൽ പ്രതിഫലിക്കുന്നതെന്നും എസ്. ജയ്ശങ്കർ പറഞ്ഞു. രാജ്യത്തിന്റെ പേര് ഭാരതം എന്നാക്കി മാറ്റണമെന്ന ചർച്ചകളിൽ നിരവധി പേരാണ് അഭിപ്രായങ്ങൾ പറഞ്ഞുകൊണ്ടിരിക്കുന്നത്.

പേര് മാറ്റാതെ പിന്തുണച്ച അമിതാഭ് ബച്ചൻ ഭാരത് മാതാ കീ ജയ് പോസ്റ്റ് പങ്കുവെച്ചിരുന്നു. രണ്ട് വർഷം മുൻപ് ഇന്ത്യ എന്ന പേര് മാറ്റണമെന്ന് താൻ ആവശ്യപ്പെട്ടിരുന്നതായി കങ്കണ റാവത്ത് പ്രതികരിച്ചിരുന്നത്. ഭാരതം എന്ന പേരിനെ അനുകൂലിച്ച് നടൻ ഉണ്ണി മുകുന്ദനും രംഗത്തെത്തി. മേരാ ഭാരത് എന്നാണ് അദ്ദേഹം സമൂഹമാദ്ധ്യമങ്ങളിൽ കുറിച്ചത്. ഭാരത് എന്നാണ് നമ്മുടെ ആമുഖമെന്നും അതിൽ അഭിമാനം കൊള്ളണമെന്നുമാണ് കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ എക്‌സിൽ കുറിക്കുകയുണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version