Latest News

കാനഡയ്‌ക്ക് അതേ നാണയത്തിൽ തിരിച്ചടി കൊടുത്ത് ഇന്ത്യ

Published

on

ന്യൂഡൽഹി . ഇന്ത്യയിലുള്ള പൗരന്മാർക്ക് ജാഗ്രത നിർദ്ദേശം നൽകിയ കാനഡക്ക് അതേ നാണയത്തിൽ തിരിച്ചടി കൊടുത്ത് ഇന്ത്യ. കാനഡയിലുള്ള ഇന്ത്യൻ പൗരന്മാരും വിദ്യാർത്ഥികളും ജാഗ്രത പാലിക്കണമെന്നാണ് വിദേശകാര്യ മന്ത്രാലയം നിർദ്ദേശം നൽകിയിരിക്കുന്നത്. കാനഡയിൽ വർദ്ധിച്ചുവരുന്ന ഇന്ത്യ വിരുദ്ധ പ്രവർത്തനങ്ങളും ഇന്ത്യൻ പൗരന്മാർക്ക് നേരെ നടക്കുന്ന ആക്രമണങ്ങളും ചൂണ്ടിക്കാട്ടി കൊണ്ടാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ ഈ നിർദേശം.

കാനഡയിലുള്ള പൗരന്മാരും വിദ്യാർത്ഥികളും ഒട്ടാവയിലുള്ള ഇന്ത്യൻ ഹൈക്കമ്മീഷൻ, വാൻകൊവർ കോൺസുലേറ്റ്, ടോറന്റോ കോൺസുലേറ്റ് എന്നീ സ്ഥാപനങ്ങളുടെ വെബ്‌സൈറ്റുകളിലോ മദദ് പോർട്ടലിലോ രജിസ്റ്റർ ചെയ്യണമെന്നും വിദേശകാര്യ മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്. ഇന്ത്യൻ നയതന്ത്ര വിദഗ്ധർക്കും ഇന്ത്യയെ അനുകൂലിക്കുന്നവർക്കും എതിരെയാണ് പ്രധാനമായും കാനഡയിൽ ഭീഷണി നിലനിൽക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട കുറിപ്പിൽ മുന്നറിയിപ്പ് നാകുന്നുണ്ട്.

ഇന്ത്യയിലുള്ള പൗരന്മാർക്ക് കഴിഞ്ഞ ദിവസം കാനഡ ജാഗ്രത നിർദ്ദേശം നൽകിയിരുന്നു. പൗരന്മാർ കശ്മീർ, പഞ്ചാബ്, രാജസ്ഥാൻ മേഖലകളിലൂടെ സഞ്ചരിക്കരുതെന്നും ജാഗ്രത പാലിക്കണമെന്നുമായിരുന്നു മുന്നറിയിപ്പിൽ ഉണ്ടായിരുന്നത്. ഇതിന് പിന്നാലെയാണ് ഇന്ത്യയും കാനഡയിലുള്ള പൗരന്മാർക്ക് ജാഗ്രത നിർദ്ദേശം നൽകയിരിക്കുന്നത്. ഖലിസ്ഥാൻ വാദി നേതാവ് ഹർദീപ് സിംഗ് നിജ്ജാർ കൊല്ലപ്പെട്ടതിന് പിന്നിൽ ഇന്ത്യയാണെന്ന ജസ്റ്റിൻ ട്രൂഡോയുടെ പാർലമെന്റിലെ പരാമർശമാണ് പ്രശ്നങ്ങൾക്ക് തുടക്കം കുറിക്കുന്നത്. ഇതിനെതിരെ ഇന്ത്യ ശക്തമായി രംഗത്തുവന്നു. ട്രൂഡോ പരാമർശം പിൻവലിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു..

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version