Latest News

തിരിച്ചടിച്ച് ഇന്ത്യ, കനേഡിയൻ നയതന്ത്ര പ്രതിനിധിയെ ഇന്ത്യ പുറത്താക്കി

Published

on

ന്യൂഡൽഹി . ന്യൂഡൽഹി: നയതന്ത്ര ബന്ധം വഷളായതിന് പിന്നാലെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥനെ പുറത്താക്കിയ നടപടയിൽ തിരിച്ചടിച്ച ഇന്ത്യ, കനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥനെ ഇന്ത്യ പുറത്താക്കി. അഞ്ച് ദിവസത്തിനകം രാജ്യം വിടണമെന്നാണ് നിർദേശം നൽകിയിരിക്കുന്നത്. കനേഡിയൻ ഹൈക്കമ്മീഷണർ കാമറൂൺ മക്കെയെ വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധം അറിയിക്കുകയും ചെയ്തിട്ടുണ്ട്.

ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാർ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ പങ്കുണ്ടെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യയുടെ നയതന്ത്ര ഉദ്യോഗസ്ഥനെ കാനഡ പുറത്താക്കിയതിന് പിന്നാലെയാണ് വിദേശകാര്യമന്ത്രാലയത്തിന്റെ നടപടി ഉണ്ടായത്. കാനഡയുടെ മുതിർന്ന നയതന്ത്ര പ്രതിനിധി കാമറൂൺ മക്കേയെയാണ് പുറത്താക്കിയത്. അഞ്ച് ദിവസത്തിനുള്ളിൽ ഇന്ത്യ വിടണമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

ഖലിസ്ഥാന്‍ ഭീകരവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിൽ പങ്കുണ്ടെന്ന കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആരോപണം ഇന്ത്യൻ വിദേശകാര്യമന്ത്രാലയം തള്ളി. കനേഡിയൻ പാർലമെന്റിൽ ജസ്റ്റിൻ ട്രൂഡോയും വിദേശകാര്യ മന്ത്രിയും നടത്തിയ പ്രസ്താവന ശ്രദ്ധയിൽപ്പെട്ടെന്നും, അതു പൂർണമായും തള്ളിക്കളയുന്നുവെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version