Culture
ഇന്ത്യ സഖ്യം രൂപീകരിച്ചിരിക്കുന്നത് ഹിന്ദുമതത്തിനെതിരെ പോരാടാനാണെന്ന് തമിഴ്നാട് മന്ത്രി കെ.പൊൻമുടി
ചെന്നൈ . പ്രതിപക്ഷ പാർട്ടികൾ ചേർന്ന് ഐ.എൻ.ഡി.ഐ.എ സഖ്യം രൂപീകരിച്ചിരിക്കുന്നത് ഹിന്ദുമതത്തിനെതിരെ പോരാടാനാണെന്ന് തമിഴ്നാട് ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.പൊൻമുടി. സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യണമെന്ന തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ മകനും മന്ത്രിയുമായ ഉദനിധി സ്റ്റാലിന്റെ ആഹ്വാനത്തിനെതിരെ രാജ്യത്താകെ പ്രതിഷേധം ഉയരുന്നതിനിടെയാണ് പ്രതിപക്ഷ സഖ്യം ഹിന്ദുമതത്തെ എതിർക്കാൻ രൂപപ്പെട്ടതാണെന്ന ഡിഎംകെ നേതാവിന്റെ വെളിപ്പെടുത്തൽ കൂടി ഉണ്ടായിരിക്കുന്നത്.
ഹിന്ദുമതത്തെ ഉന്മൂലനം ചെയ്യണമെന്ന ആഹ്വാനത്തിനെ തള്ളിപ്പറയാൻ തയ്യാറാകാത്തതോടെ പ്രതിപക്ഷ സഖ്യത്തിന്റെ അജണ്ട അതാണെന്ന് ഇതോടെ വ്യക്തത വരുകയാണ്. ഇന്ത്യ സഖ്യത്തിന്റെ ഭാഗമായ ഡി എം കെ യുടെ മന്ത്രി തന്നെ സത്യം തുറന്നു പറഞ്ഞിരിക്കുകയാണ്. പൊന്മുടിയുടെ പ്രസ്താവന പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തുമെന്നു ഇതോടെ ഉറപ്പായി.
‘മാദ്ധ്യമങ്ങളിലൂടെയടക്കം സനാതന ധർമ്മത്തെ എതിർക്കുകയെന്നതാണ് നമ്മുടെ തത്വം. ഞങ്ങൾ ഇതിനോടകം തന്നെ സൂചിപ്പിച്ചിട്ടുണ്ട്. ഇന്ത്യ എന്നത് സനാതന ധർമ്മത്തിനെതിരെ രൂപീകരിച്ച ഒരു സഖ്യമാണ്. നമ്മുക്ക് പല അഭിപ്രായവ്യത്യാസങ്ങളും ഉണ്ടാകാം. എന്നാൽ, സനാതന ധർമ്മത്തെ എതിർക്കുന്നതിൽ ആർക്കും അഭിപ്രായ വ്യത്യാസമില്ല. ഈ സഖ്യത്തിലെ എല്ലാവരും തുല്യത കൊണ്ടുവരാനും ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാനും സ്ത്രീകൾക്കും പുരുഷന്മാർക്കുമിടയിലുള്ള സമത്വത്തിനും ആഗ്രഹിക്കുന്നു. ഇന്ത്യാ സഖ്യം രൂപീകരിച്ച 26 പാർട്ടികളുടെയും അജണ്ട ഇതാണ്. ഇത് നടക്കണമെങ്കിൽ രാഷ്‌ട്രീയ ശക്തി വേണം’ എന്നാണ് കെ.പൊൻമുടി പറഞ്ഞിരിക്കുന്നത്.
ഉദയനിധി സ്റ്റാലിന്റെ സനാതന ധർമ്മ ഉന്മൂലന ആഹ്വാനത്തെ പിന്തുണച്ച് ഡിഎംകെ നേതാവ് എ രാജയും രംഗത്തു വന്നു. സനാതന ധര്‍മ്മത്തെ സംബന്ധിച്ച ഉദയനിധി സ്റ്റാലിന്റെ നിലപാട് മൃദുവായിപോയെന്നാണ് രാജ പറഞ്ഞിരിക്കുന്നത്. ‘സനാതന ധര്‍മ്മത്തെ എച്ച്‌ഐവിയോടും കുഷ്ഠരോഗത്തോടുമാണ് താരതമ്യം ചെയ്യേണ്ടത് എന്നാണു രാജ പറഞ്ഞത്. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയുടെ മകനും കോൺഗ്രസ് എംഎൽഎയുമായ പ്രിയങ്ക് ഖാർഗെയും ഉദയനിധിക്ക് പിന്തുണ നൽകിയിരുന്നു. എല്ലാ പാർട്ടികൾക്കും അവരുടെ അഭിപ്രായം പ്രകടിപ്പിക്കാൻ സ്വാതന്ത്ര്യമുണ്ട് എന്നായിരുന്നു ഉദയനിധി സ്റ്റാലിന്റെ പരാമർശത്തെ തള്ളാതെ എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലും പ്രതികരിച്ചിരുന്നത്. ഇതിൽ നിന്ന് കൃത്യമായി ഹിന്ദുമതത്തിനെതിരെയും സനാതന ധർമ്മത്തിനെതിരെയുമാണ് പ്രത്യപക്ഷ സഖ്യം എന്ന് അടിവരയിട്ടിരിക്കുകയാണ്.
‘ആത്മാവ് തന്നെയാണ് ബ്രഹ്മം, ബ്രഹ്മാവിനെ അറിയുന്നയാൾ ആത്മാവിനെ ഭജിക്കുന്നു, മറ്റൊന്നിനെയും ഭജിക്കുന്നില്ല’ – ശ്രീ നാരായണ ഗുരു