Latest News
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കോഴിക്കോട് ജില്ലയിൽ അനിശ്ചിതകാലത്തേക്ക് അവധി
കോഴിക്കോട് . ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ ഭരണകൂടം അനിശ്ചിതകാലത്തേക്ക് അവധി പ്രഖ്യാപിച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഓൺലൈനായായിരിക്കും ക്ലാസുകൾ. നിപ്പ മുൻകരുതലുകളുടെ ഭാഗമായാണ് നടപടി.
ഒരു കാരവശാലും വിദ്യാർത്ഥികൾ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എത്താൻ പാടില്ലെന്നും ജില്ലാ ഭരണകൂടം നിർദ്ദേശിച്ചിട്ടുണ്ട്. അങ്കണവാടികളിലേക്കും മദ്രസകളിലേക്കും വിദ്യാർത്ഥികൾ എത്തേണ്ടതില്ല. പൊതുപരീക്ഷകൾക്ക് നിലവിൽ മാറ്റമില്ലെന്നും അറിയിപ്പിൽ പറഞ്ഞിരിക്കുന്നു.