Crime

പോക്‌സോ കേസിൽ ഇരയായ പെണ്‍കുട്ടിയെ വാക്കത്തി കൊണ്ട് വെട്ടിപരിക്കേല്‍പ്പിച്ച് പ്രതിയായ പിതൃസഹോദരൻ തൂങ്ങി മരിച്ചു

Published

on

കൊച്ചി . പോക്‌സോ കേസിൽ ഇരയായ പെണ്‍കുട്ടിയെ വാക്കത്തി കൊണ്ട് വെട്ടിപരിക്കേല്‍പ്പിച്ച് പ്രതിയായ പിതൃസഹോദരൻ ജീവനൊടുക്കി. കൂത്താട്ടുകുളത്ത് ഇലഞ്ഞിയിലാണ് സംഭവം നടന്നത്. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പെണ്‍കുട്ടിയെ വീട്ടില്‍ക്കയറി വെട്ടിപരിക്കേല്‍പ്പിച്ച് ഓടിപ്പോയി സമീപത്തുള്ള റബര്‍ത്തോട്ടത്തിൽ പ്രതിയായ പിതൃസഹോദരൻ തൂങ്ങിമരിക്കുകയായിരുന്നു.

പോക്‌സോ കേസില്‍ പ്രതിയായ ഇയാള്‍ ശനിയാഴ്ച രാവിലെ 11.30 ഓടെ പെണ്‍കുട്ടിയുടെ വീട്ടിലെത്തുകയായിരുന്നു. അപ്പോൾ പെണ്‍കുട്ടി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. തുണി അലക്കുകയായിരുന്നു പെൺകുട്ടി. പ്രതി വാക്കത്തി ഉപയോഗിച്ച് തലയ്ക്ക് വെട്ടുകയാണ് ഉണ്ടായത്. കുട്ടിയുടെ തലയുടെ ഇടതു വശത്ത് ചെവിയുടെ പിന്നിൽ ആഴത്തിലുള്ള മുറിവാണ് ഉള്ളത്.

വെട്ടേറ്റതോടെ കുട്ടി നിലവിളിച്ചു കൊണ്ട് വീട്ടില്‍നിന്ന് ഇറങ്ങിയോടുകയായിരുന്നു. സമീപവാസികളാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുന്നത്. ഇതിനുപിന്നാലെയാണ് പ്രതിയായ 66കാരനെ റബര്‍ത്തോട്ടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ നാട്ടുകാർ കണ്ടെത്തുന്നത്. സംഭവത്തില്‍ കൂത്താട്ടുകുളം പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version