Latest News
സനാതനധർമ്മത്തെ ഉന്മൂലനം ചെയ്യണമെന്നതിനെ പിന്തുണച്ച് പി. ജയരാജൻ
കണ്ണൂർ . സനാതനധർമ്മത്തെ ഉന്മൂലനം ചെയ്യണമെന്നതിനെ പിന്തുണച്ച് സി.പി.എം സംസ്ഥാന സമിതിയംഗം പി. ജയരാജൻ. സനാതനധർമ്മത്തെ ഉന്മൂലനം ചെയ്യണമെന്നതാണ് സി പി എമ്മിന്റെയും അജണ്ടയെന്നു പറയാതെ പറഞ്ഞു ഫേസ് ബുക്ക് പോസ്റ്റിട്ടിരിക്കുകയാണ് പി. ജയരാജൻ. സനാതനധർമ്മത്തെ അധിക്ഷേപിച്ച മന്ത്രി ഉദയനിധി സ്റ്റാലിന് പിന്തുണയുമായിട്ടാണ് സി.പി.എം സംസ്ഥാന സമിതിയംഗം പി. ജയരാജൻ എത്തിയിരിക്കുന്നത്.
രാജ്യത്ത് സനാതനികൾ പലരെയും കൊന്ന് കുഴിച്ച് മൂടിയിട്ടുണ്ടെന്നും മനുഷ്യരിൽ മഹാഭൂരിപക്ഷം പേരെയും ആട്ടിയകറ്റുന്ന ആശയത്തെ എതിർക്കുന്നതിൽ എന്താണ് തെറ്റെന്നുമാണ് ജയരാജന്റെ ചോദ്യം. സനാതന ധർമം നിർമാർജനം ചെയ്യണമെന്ന ഉദയനിധി സ്റ്റാലിൻ പരാമർശത്തെ പിന്തുണച്ച് ഫേസ്ബുക്കിലാണ് പി. ജയരാജൻ തന്റെ അഭിപ്രായപ്രകടനം നടത്തിയിട്ടുള്ളത്. ഇന്ത്യയുടെ ചരിത്രത്തിൽ സനാതനികൾ സാമൂഹ്യ പുരോഗതിക്ക് വിലങ്ങുതടിയായാണ് പ്രവർത്തിച്ചത്. ജനങ്ങളിൽ മഹാ ഭൂരിപക്ഷത്തെയും ജാതി വിലക്കുകളിലൂടെ അകറ്റി നിർത്തിയ സവർണധിപത്യ സംസ്കാരത്തെയാണ് ആർ.എസ്.എസും പ്രതിനിധാനം ചെയ്യുന്നത്. അതിനാൽ, ഉദയനിധി മാരനെതിരെ ബി.ജെ.പി നടത്തിയ പ്രതിഷേധത്തിൽ അതിശയവുമില്ല. സനാതനികൾ സ്വീകരിച്ച വഴി കായികാക്രമണങ്ങളുടെത് കൂടിയാണ്, പി. ജയരാജൻ പറയുന്നു.
മതന്യൂന പക്ഷങ്ങളെയും ദലിതരെയും മറ്റ് പിന്നാക്ക വിഭാഗങ്ങളെയും തുല്യതയുള്ള പൗരന്മാരെ പോലെ കണക്കാക്കാതെ അക്രമത്തിന്റെ ശൈലിയെ പ്രോത്സാഹിപ്പിക്കുന്ന വരാണ് ഉദയനിധി സ്റ്റാലിനെയും ഭീഷണിപ്പെടുത്തുന്നത്. മതന്യുന പക്ഷങ്ങളെയും ദളിതരെയും മറ്റ് പിന്നോക്ക വിഭാഗങ്ങളെയും തുല്യതയുള്ള പൗരന്മാരെ പോലെ കണക്കാക്കാതെ അക്രമത്തിന്റെ ശൈലിയെ പ്രോത്സാഹിപ്പിക്കുന്നവരാണ് ഉദയനിധി സ്റ്റാലിനെയും ഭീഷണിപ്പെടുത്തുന്നത്.- എന്നുമാണ് ജയരാജൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചിരിക്കുന്നത്.
(വാൽ കഷ്ണം : പി ജയരാജൻ സി പി എമ്മിന്റെ മനസാണ് തുറന്നു പറഞ്ഞിരിക്കുന്നത്, ഞങ്ങൾ ഹൈന്ദവ വിരുദ്ധരാണെന്നും, സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യേണ്ടതാണെന്നും, ഉദയനിധി സ്റ്റാലിനെ താങ്ങി പറഞ്ഞിരിക്കുകയാണ് ജയരാജ്)