Latest News

മോന്‍സൻ നടത്തിയ തട്ടിപ്പിന്റെ മുഖ്യ ആസൂത്രകന്‍ ഐജി ലക്ഷ്മണ്‍; തെളിവുകൾ ഉണ്ടെന്ന് ക്രൈംബ്രാഞ്ച്

Published

on

മോന്‍സന്‍ മാവുങ്കല്‍ പ്രതിയായ പുരാവസ്തു തട്ടിപ്പിലെ മുഖ്യ സൂത്രധാരകൻ ഐജി ലക്ഷ്മണയാണെന്ന് ക്രൈംബ്രാഞ്ച്. തട്ടിപ്പിലെ മുഖ്യ സൂത്രധാരന്‍ ഐജിയാണെന്നും ഇക്കാര്യം സ്ഥിരീകരിക്കുന്ന തെളിവുകള്‍ കിട്ടിയിട്ടുണ്ടെന്നുമാണ് ക്രൈം ബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്. ഇതോടെ ഐ ജി ലക്ഷ്മണക്കെതിരെ ഗൂഢാലോചന കുറ്റം കൂടി ക്രൈം ബ്രാഞ്ച് ചുമത്തിയിരിക്കുകയാണ്. ഐജി അറസ്റ്റ് ഭയന്നാണ് ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്നതെന്ന് സംശയമുള്ളതായും ഇടക്കാല ജാമ്യം റദ്ദാക്കാനുള്ള ഹര്‍ജിക്കൊപ്പം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ക്രൈം ബ്രാഞ്ച് പറഞ്ഞിട്ടുണ്ട്.

ഐ ജി ലക്ഷ്മണ അന്വേഷണത്തില്‍ നിന്ന് ഒളിച്ചോടാനാണ് ശ്രമിക്കുന്നത്. ചോദ്യം ചെയ്യലിന് ഹാജരാകാതിരിക്കാന്‍ നല്‍കിയ വാദങ്ങളിലും, ഐ ജി യുടെ ആയുര്‍വേദ ചികിത്സ സംബന്ധിച്ച മെഡിക്കല്‍ രേഖയിലും സംശയമുണ്ട്. തിരുവനന്തപുരത്ത് മികച്ച ആയുര്‍വേദ ആശുപത്രിയുണ്ടായിട്ടും ഐജി വെള്ളായണിയിലെ ഡിസ്പെന്‍സറിയിലാണ് ചികിത്സ തേടിയിട്ടുള്ളത്. ഇത് വ്യാജ മെഡിക്കല്‍ രേഖ ഉണ്ടാക്കാനാണെന്നാണ് ക്രൈം ബ്രാഞ്ച് സംശയിക്കുന്നത്. ഐപിഎസ് പദവി ദുരുപയോഗം ചെയ്താണ് വ്യാജരേഖ ചമച്ചതെന്നും ക്രൈംബ്രാഞ്ച് ആരോപിച്ചിട്ടുണ്ട്.

ഐജി ലക്ഷ്മണ്‍ ചോദ്യം ചെയ്യലിന് ഇ ഡിക്ക് മുന്നിലും ഹാജരായിരുന്നില്ല. ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് ഹാജരാകില്ലെന്നാണ് ഐജിയുടെ
നൽകിയ വിശദീകരണം. ക്രൈംബ്രാഞ്ച് സംഘം രണ്ട് തവണ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചപ്പോഴും ഐജി ലക്ഷ്മണ്‍ ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിച്ച് ഹാജരാവുകയുണ്ടായില്ല.

നാലാം പ്രതിയായ മുന്‍ ഐജി എസ് സുരേന്ദ്രന്‍ അറസ്റ്റിലായതിന് പിറകെയാണ് ലക്ഷ്മണിന് ഹാജരാകാന്‍ നിര്‍ദേശം നൽകുന്നത്. കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍, മുന്‍ ഡിഐജി എസ് സുരേന്ദ്രന്‍ എന്നിവരോടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്. മുന്‍ ഡിഐജി എസ് സുരേന്ദ്രന്‍ ഈ മാസം 16നും കെ സുധാകരനോട് 18നും ഹാജരാകാനാണ് നിര്‍ദ്ദേശം നൽകിയിരുന്നത്. നേരത്തെ ഒരു തവണ മുന്‍ ഡിഐജി സുരേന്ദ്രനെ ഇഡി ചോദ്യം ചെയ്തിരുന്നതാണ്.

ക്രൈം ബ്രാഞ്ച് തന്നെ പ്രതി ചേര്‍ത്തത് മുഖ്യമന്ത്രിയുടെ ഓഫീസിലെ അസാധാരണ ബുദ്ധി കേന്ദ്രത്തിന്റെ നിര്‍ദേശപ്രകാരമാണെന്നാണ് ഐജി ലക്ഷ്മൺ ആരോപിച്ചിരുന്നത്. ഇക്കാര്യം കേസില്‍ നിന്ന് ഒഴിവാക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലും ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് ഗൂഢസംഘം പ്രവര്‍ത്തിക്കുന്നുവെന്നും ലക്ഷ്മൺ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ സര്‍ക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടുകയുണ്ടായി. എന്നാല്‍ ഹര്‍ജിയില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെയുള്ള പരാമര്‍ശങ്ങള്‍ തന്റെ അറിവോടെയല്ലെന്ന് ഐജി ജി ലക്ഷ്മണ്‍ അറിയിക്കുകയായിരുന്നു പിന്നെ. ഹര്‍ജി പിന്‍വലിക്കാന്‍ അഭിഭാഷകനോട് ആവശ്യപ്പെട്ടതായും ലക്ഷ്മൺ തുടർന്ന് അറിയിച്ചു. ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിലാണ് ഐജി ഇക്കാര്യങ്ങള്‍ അറിയിച്ചിരുന്നത്.

നേരത്തെ മുന്‍ ഡിഐജി എസ് സുരേന്ദ്രനെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തില്‍ വിടുകയാണ് ഉണ്ടായത്. മോന്‍സന്‍ മാവുങ്കലില്‍ നിന്നും സുരേന്ദ്രന്‍ ബാങ്ക് അക്കൗണ്ടിലേക്ക് പണം വാങ്ങിയതായി അന്വേഷണ സംഘം കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ് ഉണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version