Latest News
പുരവസ്തു തട്ടിപ്പ് ഗൂഡാലോചന കേസില്‍ ഐജി ലക്ഷ്മണ്‍ അറസ്റ്റിൽ
മോന്‍സന്‍ മാവുങ്കലുമായ ബന്ധപ്പെട്ട വിവാദമായ പുരവസ്തു തട്ടിപ്പ് ഗൂഡാലോചന കേസില്‍ ഐജി ലക്ഷ്മണ്‍ അറസ്റ്റിലായി. ക്രൈം ബ്രാഞ്ചിന്‍റെ തുടര്‍ച്ചയായ ചോദ്യം ചെയ്യലുകള്‍ക്ക് പിന്നാലെയാണ് ഐജി ലക്ഷമണിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കോടതി നിർദേശം ഉള്ളതിനാൽ തുടർന്നു ജാമ്യം നല്‍കി വിട്ടയക്കുകയാണ് ഉണ്ടായത്.
കേസിലെ നാലാം പ്രതിയായ ലക്ഷ്മണ്‍ മോൻസൻ മാവുങ്കൽ ഉൾപ്പെട്ട കോടികളുടെ സാമ്പത്തിക തട്ടിപ്പിന്‍റെ മുഖ്യ ആസൂത്രകനാണെന്നും ഗൂഢാലോചനയിലും ഐജി പങ്കാളിയാണെന്നും ഹൈക്കോടതിയിൽ ക്രൈംബ്രാഞ്ച് നൽകിയ റിപ്പോർട്ടിൽ പറഞ്ഞിരുന്നു.