Entertainment
കമ്മ്യൂണിസ്റ്റ് എന്ന് സ്വയം വിശേഷിപ്പിച്ചാൽ ശാസ്ത്രജ്ഞനാവില്ല, ശാസ്ത്രം വളർത്താൻ അപാര മത വിദ്വേഷം പ്രസംഗിക്കുകയും വേണ്ട, ഹരീഷ് പേരടി
കൊച്ചി . ശാസ്ത്രം വളർത്താനാണ് ‘മിത്ത് ‘ പ്രസംഗം നടത്തിയതെന്ന സ്പീക്കർ ഷംസീറിന്റെ വാചകക്കസർത്തിനെ പൊളിച്ച് അടുക്കി അട്ടിയിട്ടു നടൻ ഹരീഷ് പേരടി. ശാസ്ത്രം വളർത്താൻ അപര മത വിദ്വേഷം പ്രസംഗീക്കേണ്ടെന്ന്, അപര മതവിദ്വേഷവും ശാസ്ത്രവും രണ്ടാണെന്ന് ഐ എസ് ആർ ഒ ചെയർമാൻ സോമനാഥ് വ്യക്തമാക്കിയിരിക്കുന്നു എന്നും ഹരീഷ് പേരടി തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
‘ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ചന്ദ്രയാനെ ഇറക്കിയ ലോകത്തിലെ ആദ്യത്തെ രാജ്യത്തിന്റെ, നമ്മുടെ ഇന്ത്യയുടെ ISRO ചെയർമാൻ ഇ.സോമനാഥൻ സാർ വളരെ കൃത്യവും വ്യക്തവുമായി പറഞ്ഞു. വിശ്വാസം വ്യക്തിപരമായ ഇടമാണ്..ശാസ്ത്രം എന്റെ തൊഴിൽ പരമായ ഇടമാണ്. രണ്ടും രണ്ടാണെന്ന്. അതായത് ഉത്തമൻമാരെ. കുറച്ചു കൂടി വ്യക്തമായി പറഞ്ഞാൽ ശാസ്ത്രം വളർത്താൻ അപര മത വിദ്വേഷം പ്രസംഗീക്കേണ്ടെന്ന്..
അപര മതവിദ്വേഷവും ശാസ്ത്രവും രണ്ടാണെന്ന്..ശാസ്ത്രം പഠിക്കാൻ യുക്തിവാദിയാ വേണ്ടെന്ന്..യുക്തിവാദിയായാൽ ശാസ്ത്രഞ്ജനാവില്ലെന്ന്..യുക്തിവാദവും ശാസ്ത്രവും രണ്ടാണെന്ന്. സ്വയം സോഷ്യലിസ്റ്റ് എന്നോ കമ്മ്യൂണിസ്റ്റ് എന്നോ പുരോഗമനവാദി യെന്നോ വിശേഷിപ്പിച്ചാൽ ശാസ്ത്രഞ്ജനാവില്ലെന്ന്. നല്ലത് എന്ന് നിങ്ങൾ വിശ്വസിക്കുന്ന നിങ്ങളുടെ രാഷ്‌ട്രീയവും ശാസ്ത്രവും രണ്ടാണെന്ന്. ചുരുക്കി പറഞ്ഞാൽ ശാസ്ത്രത്തിന് ആരാധകരെ ആവിശ്യമില്ലെന്ന്. ശാസ്ത്രത്തിന് ശാസ്ത്രം പഠിക്കുന്നവരെ മാത്രം മതിയെന്ന്. ശാസ്ത്രത്തിന്റെ നന്മ ജാതി,മത,രാഷ്ടിയ ദേദമന്യേ എല്ലാവർക്കുമുള്ള താണെന്ന്. സോമനാഥൻ സാർ ഈ ശാസ്ത്രിയ വിശകലനം നമ്മുടെ നാടിന് ആവിശ്യമാണ്. ശാസ്ത്രം ജയിക്കട്ടെ.’ നടൻ ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.