Entertainment

‘ഹണി റോസ് ടീച്ചറായിരുന്നെങ്കില്‍ ഒറ്റ ദിവസവും കുട്ടികള്‍ ക്ലാസ് മിസ് ചെയ്യില്ല’ ധ്യാൻ ശ്രീനിവാസൻ

Published

on

ഹണി റോസ് ടീച്ചന്‍ ആയിരുന്നെങ്കില്‍ കുട്ടികള്‍ ദിവസവും സ്‌കൂളില്‍ പോയേനെയെന്ന് ധ്യാന്‍ ശ്രീനിവാസന്‍. സഹപ്രവര്‍ത്തകരെ കുറിച്ചുള്ള ചോദ്യങ്ങൾക്കിടയിൽ ഹണി റോസിനെ ആരായി കാണണം എന്ന ചോദ്യത്തോട് രസകരമായി പ്രതികരിക്കുകയായിരുന്നു ധ്യാൻ ശ്രീനിവാസൻ. അവര്‍ നല്ല സൗന്ദര്യം ഉള്ള നടിയാണ്. സ്‌കൂളിലെയോ കോളേജിലെയോ മറ്റോ ടീച്ചറൊക്കെ ആയിരുന്നെങ്കില്‍ മലര്‍ മിസ്സിനെ പോലെ കുട്ടികള്‍ക്ക് ക്രഷ് തോന്നിയേനെ എന്നാണ് ധ്യാന്‍ പറഞ്ഞത്.

ഹണി റോസിനെ കുറിച്ചുള്ള ചോദ്യത്തിന് പേഴ്‌സണലി അറിയില്ലെന്ന് പറഞ്ഞാണ് ധ്യാന്‍ പ്രതികരിച്ചത്. അവരെ തനിക്ക് പേഴ്സണലി അറിയില്ല. അതുകൊണ്ട് അത്തരത്തില്‍ പറയാന്‍ കഴിയില്ല എന്നായിരുന്നു ധ്യാനിന്റെ ആദ്യ മറുപടി. ‘ഹണി റോസ് ടീച്ചറായിരുന്നെങ്കില്‍ ഒറ്റ ദിവസവും കുട്ടികള്‍ ക്ലാസ് മിസ് ചെയ്യില്ല. എനിക്ക് അങ്ങനെ ഒരു കാലമുണ്ടായിരുന്നു. ടീച്ചര്‍മാരായിരിക്കും നമ്മുടെ ഫസ്റ്റ് ക്രഷ്. കോളേജില്‍ പഠിക്കുമ്പോള്‍ എന്റെ ക്രഷ് ടീച്ചര്‍മാരായിരുന്നു’ എന്നാണ് ധ്യാന്‍ പറയുന്നത്.

ഫഹദ് ഫാസില്‍, പൃഥ്വിരാജ്, അജു വര്‍ഗീസ്, ഷൈന്‍ ടോം ചാക്കോ, നയന്‍താര തുടങ്ങിയവരെ കുറിച്ചും ധ്യാന്‍ അഭിമുഖത്തില്‍ പറയുന്നുണ്ട്. അജു വര്‍ഗീസിനെ കുറിച്ച്, അജു സിനിമയില്‍ എത്തിയില്ലായിരുന്നെങ്കില്‍ വല്ല കേസിലുംപെട്ട് ജയിലില്‍ കഴിയുന്നുണ്ടാകും എന്നായിരുന്നു ധ്യാന്‍ പറഞ്ഞത്. ഒരു കാലത്ത് പുള്ളി ഒരു പബ്ലിക് ന്യൂയിസന്‍സ് ആയിരുന്നു. എന്റെ വേറൊരു വേര്‍ഷന്‍. അതുകൊണ്ട് തന്നെ പ്രത്യേകിച്ച് ജോലിയൊന്നും ഉണ്ടാവില്ല. പിന്നെ ജയിലിലാകുമ്പോള്‍ എല്ലാ ജോലിയും ചെയ്യേണ്ടി വരുമല്ലോ എന്നാണ് ധ്യാന്‍ പറയുന്നത്. ഫഹദ് ഫാസില്‍ നടനായിരുന്നില്ലെങ്കില്‍ അദ്ദേഹം ഒരു കാര്‍ റേസറോ മറ്റോ ആകുമായിരുന്നു എന്നാണ് ധ്യാൻ പറഞ്ഞ മറുപടി.

നയന്‍താരയെ കുറിച്ച്, അവര്‍ നടിയായിരുന്നില്ലെങ്കില്‍ രാഷ്ട്രീയത്തില്‍ വരുമായിരുന്നുവെന്നാണ് ധ്യാന്‍ പറഞ്ഞത്. പൃഥ്വിരാജിനെ ഏത് പ്രൊഫഷനിലാണ് കാണാന്‍ സാധ്യതയെന്ന ചോദ്യത്തിന് അദ്ദേഹം ഈ രാജ്യത്തേ ജനിക്കേണ്ട ആളായി തനിക്ക് തോന്നിയിട്ടില്ലെന്നായിരുന്നു ധ്യാൻ പറഞ്ഞ മറുപടി.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version