Crime
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്, ഇ ഡി ക്ക് മുന്നിൽ ഹാജരായില്ലെങ്കിൽ മുന്‍മന്ത്രി എ.സി.മൊയ്തീനെ പൂട്ടും
തിരുവനന്തപുരം: മുന്‍മന്ത്രി എ.സി.മൊയ്തീന്‍ കരുവന്നൂര്‍ ബാങ്കുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ സെപ്തംബര്‍ 11ന് ഹാജരായില്ലെങ്കിൽ ഇഡി കടുത്ത നടപടി ഉണ്ടാവും. സെപ്തംബര്‍ 11ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ആണ് ഇഡിയുടെ മൂന്നാമത്തെ നോട്ടീസ്. ഇക്കുറി ഹാജരായില്ലെങ്കില്‍ കടുത്ത നിയമ നടപടികളിലേക്ക് കടക്കാൻ ഇ ഡി ക്ക് നിയമോപദേശം കിട്ടിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
വ്യക്തിപരമായ അസൗകര്യമാണ് രണ്ട് തവണ ഹാജരാകാതിരിക്കാന്‍ മൊയ്തീന്‍ കാരണമായി പറഞ്ഞിരുന്നത്. മൂന്നാം തവണയും ഹാജരായില്ലെങ്കില്‍ നിയമനടപടികളിലേക്ക് കടക്കാന്‍ ഇഡിയ്‌ക്ക് നിയമോപദേശം കിട്ടിയിരിക്കുകയാണ്. 11നും ഹാജരായില്ലെങ്കില്‍ പ്രതികളുടെ പട്ടികയിലേക്ക് മൊയ്തീനും എത്തും. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം മൊയ്തീനെതിരെ കോടതിയില്‍ നിന്ന് അറസ്റ്റ് വാറന്‍റ് സംഘടിപ്പിക്കാന്‍ ആണ് ഇഡി ഇനി ശ്രമിക്കുക.