Culture

തമിഴ്നാട്ടിലെ സ്റ്റാലിൻ സർക്കാർ വിഗ്രഹ വിശ്വാസങ്ങൾക്കെതിരെ വാളെടുത്ത് ആക്രോശിക്കുകയാണ്

Published

on

ചെന്നൈ . സനാതന വിശ്വാസങ്ങൾക്കെതിരെ പ്രസ്താവനകൾ നടത്തിയ പിറകെ രാജ്യത്ത് ഒരു സംസ്ഥാന ഭരണ കൂടം ഹൈന്ദവ വിശ്വാസങ്ങൾക്കെതിരെ ആക്രമണം കൂടി നടത്തുന്നു. ഭരണഘനയിൽ വിശ്വാസം അർപ്പിച്ച് സത്യ പ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയ തമിഴ് നാട്ടിലെ സ്റ്റാലിൻ സർക്കാരാണ് വിഗ്രഹ വിശ്വാസങ്ങൾക്കെതിരെ വാളെടുത്ത് ആക്രോശിക്കുന്നത്. സത്യം പറഞ്ഞാൽ നിയമ ലംഘനമെന്നോണം ഒരു പ്രത്യേക ജനവിഭാഗത്തിന്റെ വിശ്വാസങ്ങളെ ഹനിക്കുകയാണ്. ഹിന്ദുദൈവങ്ങൾക്ക് മേലുള്ള കടന്നുകയറ്റം കൂടിയായി ഇതിനെ വ്യാഖ്യാനിക്കേണ്ടിയിരിക്കുന്നു .

ഗണേശ വിഗ്രഹനിര്‍മാതാക്കളെ വേട്ടയാഡാൻ ആരംഭിച്ചിരിക്കുകയാണ് തമിഴ്നാട്ടിലെ ഡി എം കെ സർക്കാർ. വിനായക ചതുര്‍ത്ഥിആഘോഷങ്ങള്‍ നടക്കാൻ ദിവസങ്ങള്‍ മാത്രം ബാക്കിനിൽക്കെ ഗണേശ വിഗ്രഹ നിര്‍മാതാക്കളെ വേട്ടയാടുന്നു എന്ന വേദനിക്കുന്ന വാർത്തകളാണ് പുറത്ത് വന്നിരിക്കുന്നത്.

വിഗ്രഹനിര്‍മാണം ജീവനോപാധിയാക്കിയ നൂറ് കണക്കിന് കരകൗശലത്തൊഴിലാളികളും കുടുംബങ്ങളെയുമാണ് സ്റ്റാലിൻ സർക്കാർ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. കാരൂരിലെ സുംഗഗേറ്റ് ഏരിയയില്‍ ഗണേശവിഗ്രഹങ്ങള്‍ നിര്‍മിക്കുന്ന സ്ഥലം കഴിഞ്ഞ ദിവസം സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് (പിസിബി) സീല്‍ ചെയ്തു. ആഘോഷങ്ങള്‍ക്കായി നിര്‍മിച്ച നാനൂറ് ഗണേശ വിഗ്രഹങ്ങള്‍ സൂക്ഷിച്ചിരുന്ന ഹാളും അടച്ചുപൂട്ടുകയായിരുന്നു.

10 ലക്ഷം രൂപയിലേറെ വിലമതിക്കുന്ന ഗണപതി വിഗ്രഹങ്ങളുമായി തമിഴ്നാട്ടിലെത്തിയ പാവങ്ങളുടെ ഗണപതി വിഗ്രഹങ്ങൾ സീൽ ചെയ്തിരിക്കുന്നു. ഏതു തരം അക്രമം ആയി ഇതിനെ വ്യാഖ്യാനിക്കാം? നേരത്തേ സെപ്തംബർ 7 ന് ചെങ്കോട്ട ഡിഎസ്പി നാഗശങ്കറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം തന്റെ കരകൗശലവസ്തുക്കൾ വിൽക്കുന്ന കടയിൽ വന്ന് എല്ലാ വിഗ്രഹങ്ങളും നശിപ്പിക്കാൻ ആവശ്യപ്പെടുകയായിരുന്നു. അതിനു പിന്നാലെ രാജസ്ഥാൻ സ്വദേശികൾ ഗണേശ വിഗ്രഹങ്ങൾ നിർമ്മിക്കുന്ന ഗോഡൗൺ പോലീസ് സീൽ ചെയ്യുകയാണ് ഉണ്ടായത്.

ചട്ടങ്ങൾ ലംഘിച്ച് പ്ലാസ്റ്റർ ഓഫ് പാരീസ് (പിഒപി) ഉപയോഗിച്ചെന്ന് ആരോപിച്ചാണ് മലിനീകരണ നിയന്ത്രണ ബോർഡ് (പിസിബി) റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും പോലീസും വിഗ്രഹ നിർമാണ സ്ഥലത്ത് അപ്രതീക്ഷിത റെയ്ഡ് നടത്തുന്നത്. എന്നാൽ വെള്ളത്തിൽ എളുപ്പത്തിൽ ലയിക്കുന്ന മറ്റ് പ്രകൃതിദത്ത മാവുകളും മറ്റും ഉപയോഗിച്ച് ഒരു പതിറ്റാണ്ടിലേറെയായി തങ്ങൾ വിഗ്രഹങ്ങൾ നിർമ്മിക്കുന്നുണ്ടെന്ന് പാവങ്ങൾ വെളുപ്പെടുത്തിയിട്ടും ഫലം ഉണ്ടായില്ല.

വിഗ്രഹങ്ങൾ സീൽ ചെയ്യുകയായിരുന്നു പോലീസ്. ഇത് സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു വീഡിയോയിൽ, കരൂരിലെ ടോൾഗേറ്റിൽ നിന്ന് കണ്ണീരോടെ (രാജസ്ഥാൻ) സ്ത്രീകൾ കരയുകയും ഉദ്യോഗസ്ഥരോട് യാചിക്കുകയും ചെയ്യുന്നുണ്ട്. ‘സാർ ഈ വിഗ്രഹങ്ങൾ നിർമ്മിക്കാൻ ഞങ്ങൾ വലിയ പലിശയ്‌ക്ക് പണം കടം വാങ്ങിയിട്ടുണ്ട്, ദയവു കാട്ടണം. ഞങ്ങൾ ഞങ്ങളുടെ ആഭരണങ്ങൾ പണയം വെച്ചും ഉയർന്ന പലിശ നിരക്കിൽ കടം വാങ്ങിയിട്ടുമുണ്ട്. ദയവായി ഞങ്ങളെ വിടൂ,’ എന്ന് സ്ത്രീകൾ പറയുന്നത് കേൾക്കാം.

(വാൽ കഷ്ണം : വിനായകൻ എന്ന ഗണപതിയുടെ ശക്തി എന്തെന്ന് എം കെ സ്റ്റാലിൻ അറിയാൻ ഇനി അധികം കാലം വേണ്ട..)

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version