Entertainment
എന്റെ ജീവിതം തുലച്ചത് സിന്തറ്റിക് ഉപയോഗമായിരുന്നു, ഞാൻ ലഹരിക്ക് അടിമയായിരുന്നു, നടൻ ധ്യാന്‍ ശ്രീനിവാസന്‍
ജീവിതത്തില്‍ താൻ ഒരുകാലത്ത് അമിതമായി ലഹരിയ്‌ക്ക് അടിമയായിരുന്നു എന്ന വെളിപ്പെടുത്തലുമായി മലയാളികളുടെ പ്രിയ നടൻ ധ്യാന്‍ ശ്രീനിവാസന്‍. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ആണ് ധ്യാന്‍ ശ്രീനിവാസന്റെ ഈ വെളിപ്പെടുത്തൽ. 2019 തൊട്ട് 21 വരെ ഞാന്‍ ലഹരി ഉപയോഗിച്ചു. എല്ലാ ദിവസവും ഞാന്‍ ഉപയോഗിക്കുമായിരുന്നു. അന്ന് കൂടെ ഉണ്ടായിരുന്നവര്‍ക്ക് അസുഖം വന്നു തുടങ്ങി, എല്ലാ ബന്ധങ്ങളും ഇല്ലാതായി. അന്ന് ഉണ്ടായിരുന്നവര്‍ ഇപ്പോള്‍ എവിടെയുണ്ടെന്നു പോലും അറിയില്ലെന്നാണ് ധ്യാൻ പറയുന്നത്.
‘ഭക്ഷണം കഴിക്കുന്ന പോലെ സിന്തറ്റിക്ക് ലഹരി ഉപയോഗിക്കുമായിരുന്നു. മകളുടെ ജനനത്തിന് ശേഷമാണ് ലഹരി ഉപയോഗം കുറച്ചത്. ലഹരിയില്‍ നിന്നുള്ള പുനരധിവാസമാണ് സിനിമയിലെ അഭിനയം. അതിന്റെ അവസാന ഘട്ടത്തിലാണ് ഇപ്പോൾ’ ധ്യാന്‍ പറഞ്ഞിരിക്കുന്നു.
‘ഞാന്‍ നശിച്ചുപോകുമെന്നാണ് എന്റെ കുടുംബം മൊത്തം വിചാരിച്ചിരുന്നത്. അച്ഛന്‍ വീട്ടില്‍ നിന്നിറക്കി വിടുന്നു, അദ്ദേഹത്തിന് അസുഖമുണ്ടാകുന്നു. ഒരു സിനിമാറ്റിക് ജീവിതമായിരുന്നു എന്റേത്. 2013നു ശേഷം മദ്യപാനം കുറച്ചിരുന്നു. മദ്യപിച്ച് അച്ഛനെ ചീത്ത വിളിച്ചാണ് വീട്ടില്‍ നിന്നും ഇറങ്ങിപ്പോകുന്നത്. വീട്ടില്‍ നിന്നും പുറത്തായെന്ന് അറിയുന്നത് തന്നെ ബോധം വന്ന ശേഷമാണ്. പഠനത്തിന്റെ കാര്യത്തിലാണ് അച്ഛനുമായി തെറ്റിപ്പിരിയുന്നത്. പല സ്‌കൂളുകള്‍ നിന്നും മാറ്റിയിട്ടുണ്ട്, എല്ലാ സ്ഥലത്തും പ്രശ്‌നങ്ങള്‍. ലവ് ആക്ഷന്‍ ഡ്രാമ എന്ന സിനിമയിലെ നായകനുമായി തന്റെ ജീവിതത്തിന് സാമ്യമുണ്ട്’ ധ്യാന്‍ പറയുന്നു.
‘2013ന് ശേഷം മദ്യപാനം കുറച്ചു ഓര്‍ഗാനിക്കിലേക്ക് കടന്നു. 2018 ല്‍ സിന്തറ്റിക് ഉപയോഗിച്ചു തുടങ്ങി. കോളജ് കാലഘട്ടത്തില്‍ നിര്‍ത്തിയതായിരുന്നു സിന്തറ്റിക്. മദ്യവും സിന്തറ്റിക്കും വന്നതോടെയാണ് അച്ഛനുമായി കടുത്ത പ്രശ്‌നങ്ങള്‍ വരുന്നത്. ഇതൊന്നും ഒരിക്കലും ചെയ്യാന്‍ പാടില്ല. നമ്മള്‍ എന്താണ് പറയുന്നതുപോലും അറിയാന്‍ പറ്റില്ല. എന്റെ ജീവിതം തുലച്ചത് ഈ സിന്തറ്റിക് ഉപയോഗമാണ്. അതെന്റെ നശിച്ച കാലമായാണ് ഞാന്‍ കണക്കാക്കുന്നതെന്നും’ ധ്യാൻ പറഞ്ഞിരിക്കുന്നു.
‘കുഞ്ഞു വന്നതോടെയാണ് ഒറ്റപ്പെടല്‍ മാറാന്‍ തുടങ്ങി. ഒറ്റപ്പെടലായിരുന്നു ലഹരിയുടെ മൂലകാരണം. ഇപ്പോള്‍ എല്ലാം മാറി. സിനിമകള്‍ ആണ് എന്റെ റീ ഹാബ്. ഒരു ദിവസം പോലും സിനികള്‍ ചെയ്യാതിരിക്കുന്നില്ല. ഒരുപക്ഷേ തിരക്ക് കൂടുന്നത് കൊണ്ട് ലഹരിയെപ്പറ്റി ചിന്തിക്കുവാന്‍ പോലും പറ്റാത്ത അവസ്ഥയിലേക്ക് മാറി ഇപ്പോള്‍ റീ ഹാബിന്റെ അവസാനഘട്ടത്തിലാണ്’ ധ്യാൻ പറയുന്നു.
‘ആത്മാവ് തന്നെയാണ് ബ്രഹ്മം, ബ്രഹ്മാവിനെ അറിയുന്നയാൾ ആത്മാവിനെ ഭജിക്കുന്നു, മറ്റൊന്നിനെയും ഭജിക്കുന്നില്ല’ – ശ്രീ നാരായണ ഗുരു