Crime
കോട്ടയത്ത് ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച് രക്ഷപ്പെട്ട ഭര്‍ത്താവ് ജീവനൊടുക്കി
കോട്ടയത്ത് ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച് രക്ഷപ്പെട്ട ഭര്‍ത്താവ് ജീവനൊടുക്കി. തലയോലപ്പറമ്പ് വെള്ളൂര്‍ സ്വദേശി പത്മകുമാര്‍ ആണ് മരണപ്പെട്ടത്. ചൊവ്വാഴ്ച രാത്രി എട്ടരയോടെ വാക്ക് തർക്കത്തെ തുടർന്ന് പത്മകുമാര്‍ ഭാര്യ തുളസിയെ വീട്ടില്‍ വെച്ച് വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു.
വീട്ടില്‍ നിന്നും ഓടി രക്ഷപെട്ട പത്മകുമാറിനെതിരെ ഭാര്യയെ ആക്രമിച്ചതിന് തലയോലപ്പറമ്പ് പോലീസ് കേസെടുത്തിരുന്നു. കേസില്‍ പത്മകുമാറിനെ തിരയുന്നതിനിടെയാണ് മുളന്തുരുത്തി ഒലിപ്പുറത്ത് റെയില്‍വേ ട്രാക്കിന് സമീപത്ത് നിന്ന് മൃതദേഹം കണ്ടെത്തുന്നത്. ആദ്യം മൃതദേഹം തിരിച്ചറിയാനായില്ല. പിന്നീട് നടത്തിയ അന്വേഷണത്തിൽ മരിച്ചത് പത്മകുമാര്‍ ആണെന്ന് സ്ഥിരീകരിച്ചു. മൃതദേഹം മുളന്തുരുത്തി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പത്മകുമാറിന്റെ ആക്രമണത്തില്‍ പരിക്കേറ്റ തുളസി കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിൽ കഴിയുകയാണ്.