Entertainment

ജയിലറിൽ വിനായകന്റെ പ്രതിഫലം എത്രയാണെന്നോ?

Published

on

തരംഗമായി മാറിയിരിക്കുന്ന സൂപ്പർസ്റ്റാർ രജിനികാന്ത് സിനിമ ജയിലറിനെ പറ്റിയാണ് എവിടെയും ചർച്ച. നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത ജയിലർ വലിയ പ്രശംസയാണ് ഏറ്റുവാങ്ങുന്നത്. സിനിമ റിലീസ് ചെയ്ത ശേഷം ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെടുന്ന കഥാപാത്രം വിനായകൻ അവതരിപ്പിച്ച വർമൻ എന്ന വില്ലൻ റോളാണ് എന്നതാണ് എടുത്ത് പറയേണ്ടത്.

വിജയകരമായി തിയേറ്ററിൽ സിനിമ പ്രദർശനം തുടരുമ്പോൾ വിനായകന് ചിത്രത്തിൽ ലഭിച്ച പ്രതിഫലമാണ് സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയായിരിക്കുന്നത്. 35 ലക്ഷം രൂപയാണ് നടന് പ്രതിഫലമായി ലഭിച്ചത്. മറ്റ് അഭിനേതാക്കളെ അപേക്ഷിച്ച് ഈ വേഷം ചെയ്യാൻ അദ്ദേഹത്തിന് പ്രതിഫലം കുറവായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. താരമൂല്യമില്ലാത്ത നടൻ എന്നതിനാലാണ് വിനായകന് പ്രതിഫലം കുറഞ്ഞതെന്നാണ് തമിഴ് മാധ്യമങ്ങൾ പറയുന്നത്.

ജയിലറിൽ അഞ്ച് മിനിറ്റ് ദൈർഘ്യമുള്ള അതിഥി വേഷം ചെയ്ത മോഹൻലാലിന് എട്ട് കോടിയാണ് പ്രതിഫലമായി കിട്ടിയത്. ചിത്രത്തിൽ സൂപ്പർ സ്റ്റാർ രജനികാന്ത് ആണ് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയത്. 140 കോടി രൂപയായിരുന്നു രജനിയുടെ പ്രതിഫലം. ചിത്രത്തിൽ അതിഥിവേഷത്തിലെത്തിയ കന്നഡ സൂപ്പർതാരം ശിവരാജ് കുമാറിനാവട്ടെ എട്ട് കോടി രൂപ പ്രതിഫലം കിട്ടി. ബോളിവുഡ് താരം ജാക്കി ഷറോഫ് നാല് കോടി രൂപ പ്രതിഫലം വാങ്ങിയപ്പോൾ, രമ്യ കൃഷ്ണന് 80 ലക്ഷമാണ് കിട്ടിയത്. വസന്ത് രവി 60 ലക്ഷം, സുനിൽ 60 ലക്ഷം, റെഡിൻ കിംഗ്സ്ലേ 25 ലക്ഷം എന്നിങ്ങനെ നീളുന്നു മറ്റ് താരങ്ങളുടെ പ്രതിഫല തുകകൾ.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version