Entertainment
പ്രിയ ആരാണ്? ഗോപി സുന്ദറിന് പൊതിരെ തെറിവിളി, ‘എത്ര ‘സ്ത്രീകളുടെ കണ്ണീരാണ്?’
സിനിമ സംഗീത മേഖലയില്‍ തെന്നിന്ത്യയിൽ ശ്രദ്ധേയനാണ് ഗോപി സുന്ദർ. എന്ന് കരുതി തെന്നിന്ത്യയിൽ സിനിമ സംഗീത ലോകം ഇന്ന് വാഴുന്നത് ഗോപി സുധർ എന്നൊന്നും പറയാനാവില്ല. ഒരു ശരാശരി സംഗീതജ്ഞൻ. വിവിധ ഭാഷകളിലായി ചില ഹിറ്റുകളൊക്കെ ഗോപി സുന്ദറിന് സ്വന്തമായുണ്ട്. സിനിമ സംഗീത ലോകത്തേക്കാളുപരി ഗോപി സുന്ദർ ഇന്ന് പ്രശസ്ത സ്ഥാനം അലങ്കരിക്കുന്നത് പ്രണയങ്ങളുടെയും ജീവിത വിവാദങ്ങളുടെയും പേരിലാണ്.
പ്രശസ്ത ഗായിക അമൃത സുരേഷുമായി വേർപിരഞ്ഞ ഗോപി സുന്ദർ പുതിയ പ്രണയത്തിലായെന്ന രീതിയിലുള്ള ചർച്ചകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. ഈ ചർച്ചകള്‍ക്ക് ബലം നല്‍കുന്ന ചില ഫോട്ടോകളും പുറത്ത് വന്നിരുന്നു. ഗോപി സുന്ദറിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയ നായർ എന്ന യുവതി രംഗത്ത് വന്നതോടെയാണ് ഗോപി സുന്ദറുമായി ബന്ധപ്പെട്ട ചർച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ ഇത് സംബന്ധിച്ച് ആരംഭിക്കുന്നത്.
ഗോപി സുന്ദറുമായുള്ള ചിത്രം പങ്കുവെച്ചത് പ്രിയ നായർ തന്നെയായിരുന്നു. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് വന്ന ഈ ചിത്രത്തെക്കുറിച്ചുള്ള ചർച്ചകള്‍ മറ്റൊരു തലത്തിലേക്ക് എത്തിയിരിക്കുമ്പോൾ, പുതിയൊരു പോസ്റ്റുമായി ഗോപി സുന്ദറും രംഗത്ത് വന്നിരിക്കുകയാണ് ഇപ്പോൾ.’ഇത് എന്റെ ജീവിതമാണ്’ എന്ന അടിക്കുറിപ്പോടെയുള്ള ചിത്രമാണ് ഗോപി സുന്ദർ പങ്കുവെച്ചിട്ടുള്ളത്.
‘വൈ ഡോണ്ട് യൂ മൈൻഡ് യുവർ ഓൺ ബിസിനസ്.’ എന്ന പാട്ടും ഗോപിസുന്ദർ പരിഹാസമായി ചേർത്തിട്ടുണ്ട്. ഗോപി സുന്ദറിന്റെ പോസ്റ്റിന് താഴെ വളരെ മോശം കമന്റുകൾ ആണ് വന്നു കൊണ്ടിരിക്കുന്നത്. അതിനൊക്കെ ഗോപി സുന്ദർ മറുപടി നല്‍കുന്നുമുണ്ട്. ‘എത്ര സ്ത്രീകളുടെ കണ്ണിരാണ്, എനിക്ക് ഒത്തിരി ബഹുമാനമുള്ള സംഗീതജ്ഞന്‍’ എന്ന് അഖില എന്ന വ്യക്തി കുറിച്ചിരിക്കുന്നു. ‘ആരെങ്കിലും വന്ന് അഖിലയുടെ മുന്നില്‍ വന്ന് കരഞ്ഞോ? ആരുടെ കണ്ണീരാണ് അഖില കണ്ടത്’ എന്നാണ് ഗോപി സുന്ദർ പരുഷമായ ഭാഷയിൽ മറുപടി കൊടുത്തിരിക്കുന്നത്.
അഭയ ഹിരണ്മയിയുമായുള്ള ജീവിതം അവസാനിപ്പിച്ച ശേഷമായിരുന്നു അമൃതയുമായുള്ള ജീവിതത്തിലേക്ക് ഗോപി സുന്ദർ കടക്കുന്നത്. അമൃതയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ചർച്ചകള്‍ അതിര് വിട്ടപ്പോള്‍ അമൃതയ്ക്ക് ഒപ്പമുള്ള ഒരു ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു ഗോപി സുന്ദറിന്റെ അപ്പോഴുള്ള മറുപടി.
(വാൽ കഷ്ണം: ഗോപി സുന്ദർ പ്രസ്തിയുടെ കൊടുമുടിയിലേക്ക് തന്നെയാണ്. സംഗീതജ്ഞനായിട്ടാണെങ്കിലും…. ആരും കരയാത്തത് ഗോപിയുടെ ഭാഗ്യമെന്നും പറയാം)