Latest News
അച്ചന്‍കോവിലാറ്റിലേക്ക് ഓട്ടോറിക്ഷ മറിഞ്ഞ് വീട്ടമ്മ മരിച്ചു
ആലപ്പുഴ . മാവേലിക്കരയില്‍ അച്ചന്‍കോവിലാറ്റിലേക്ക് നാലംഗ കുടംബം സഞ്ചരിച്ച ഓട്ടോറിക്ഷ മറിഞ്ഞ് വീട്ടമ്മ മരിച്ചു. കുന്നം ചാക്കോ റോഡിൽ നാലംഗ കുടംബം സഞ്ചരിച്ച ഓട്ടോറിക്ഷ അച്ചൻകോവിലാറ്റിലേക്ക് മറിയുകയായിരുന്നു. വെൺമണി വലിയപറമ്പിൽ ആതിര എസ്.നായർ (31) ആണ് മരണപ്പെട്ടത്.
മൂന്നു വയസ്സുള്ള മകൻ കാശിനാഥിനായുള്ള തിരച്ചിൽ നടക്കുകയാണ്. ആതിരയുടെ ഭർത്താവ് ഷൈലേഷ് (അനു–43), മകൾ കീർത്തന (11), ഓട്ടോ ഡ്രൈവർ സബനോ സജു എന്നിവരെ നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തുകയായിരുന്നു.