Crime
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിന് പിന്നിൽ രാഷ്ട്രീയത്തിലെയും പൊലീസിലെയും ഹൈപ്രൊഫൈൽ വ്യക്തികൾ?
തൃശൂര്‍ . കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിന് പിന്നിൽ സംസ്ഥാന രാഷ്ട്രീയത്തിലെ ഉന്നതർ ഉണ്ടെന്നു ഇ ഡി. രാഷ്ട്രീയത്തിലെയും പൊലീസിലെയും ഹൈപ്രൊഫൈൽ വ്യക്തികൾ ഉൾപ്പെട്ട തട്ടിപ്പാണ് കരുവന്നൂരില്‍ നടന്നതെന്ന് ഇഡി പറഞ്ഞിരിക്കുന്നത്. ആരുടെയും പേര് പരാമർശിക്കാതെ ഇഡിയുടെ റിമാൻഡ് റിപ്പോർട്ടിലാണ് ഇക്കാര്യം പറഞ്ഞിട്ടുള്ളത്.
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിൽ സംസ്ഥാന രാഷ്ട്രീയത്തിലെ ഉന്നതർ ഉണ്ടെന്നാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി)യുടെ കണ്ടെത്തല്‍. തൃശൂരിലെ സിപിഎം നേതാവും വടക്കാഞ്ചേരി നഗരസഭാ കൗൺസിലറുമായ പി ആർ അരവിന്ദാക്ഷന്‍റെ അറസ്റ്റോടെ ഇ ഡി അന്വേഷണം ഇനി ആരിലേക്കെന്ന ആശങ്കയിലായി ഇതോടെ സി പി എം. അരവിന്ദാക്ഷൻ ഒറ്റയ്ക്കല്ലെന്നും കേസിൽ ഇനിയും പ്രതികളുണ്ടെന്നാണ് എൻഫോഴ്സ്മെന്‍റ് കോടതിയെ രേഖാമൂലം അറിയിച്ചിരിക്കുന്നത്.
അരവിന്ദാക്ഷന് പല ഉന്നതരുമായും ബന്ധമുണ്ട്. ഇവരിൽ ആരൊക്കെ തട്ടിപ്പിന്‍റെ പങ്ക് പറ്റി എന്ന് കണ്ടെത്താനല്ല ശ്രമത്തിലാണ് ഇഡി. ഇഡിയുടെ എം കെ കണ്ണനെയും എ സി മൊയ്തീനെയും ഇ ഡി ലക്ഷ്യമിട്ടിരിക്കുന്നു എന്നത് വ്യക്തമാണ്. ഇവർക്കൊപ്പം മറ്റു ആരിലേക്കാണ് അന്വേഷണം എന്നതും സി പി എംന് തലവേദനയായിട്ടുണ്ട്. രാഷ്ട്രീയ വേട്ടയെന്ന് ആവർത്തിക്കുകയാണ് സി പി എം എങ്കിലും പെട്ടെന്ന് ഈ കുരുക്കിൽ നിന്ന് തലയൂരാനാവില്ലെന്നും സി പി എം തിരിച്ചറിയുന്നുണ്ട്.
ഇതിനിടെ സിപിഎം നേതാവും വടക്കാഞ്ചേരി നഗരസഭാ കൗൺസിലറുമായ പി ആര്‍ അരവിന്ദാക്ഷന്‍റെ അമ്മയുടെ പേരിലും അക്കൗണ്ടുണ്ടെന്ന് ഇഡി കണ്ടെത്തിയിരിക്കുക യാണ്. അരവിന്ദാക്ഷന്‍റെ 90 വയസുള്ള അമ്മയുടെ പേരിൽ പെരിങ്ങണ്ടൂർ ബാങ്കിലുള്ള അക്കൗണ്ടില്‍ 63 ലക്ഷം രൂപയുടെ നിക്ഷേപമാണുള്ളത്. ഈ അക്കൗണ്ടിന്‍റെ നോമിനി ആവട്ടെ കേസിലെ മുഖ്യ പ്രതിയായ സതീഷ് കുമാറിന്‍റെ സഹോദരൻ ശ്രീജിത്താണെന്നും ഇഡി കണ്ടെത്തിയിട്ടുണ്ട്.