Latest News
കോടതി ഉത്തരവ് ലംഘിച്ചു, സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യത്തിന് കേസെടുത്ത് ഹൈക്കോടതി
കൊച്ചി . കോടതി ഉത്തരവ് ലംഘിച്ച സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യത്തിന് സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. ശാന്തൻ പാറയിൽ സിപിഎം നിർമ്മിക്കുന്ന പാർട്ടി ഓഫീസ് കെട്ടിടം ഇനി ഉത്തരവ് ഉണ്ടാകുന്നതുവരെ ഉപയോഗിക്കരുതെന്നും ഹൈക്കോടതി നിർദേശിക്കുകയുണ്ടായി. ജില്ലാ സെക്രട്ടറി സി. വി വർഗീസിന് ഉത്തരവിനെക്കുറിച്ച് അജ്ഞത നടിക്കാനാവില്ല. രാഷ്‌ട്രീയ പാർട്ടികൾക്ക് എന്തുമാകാമോ? എന്നും ഹൈക്കോടതി ചോദിക്കുകയുണ്ടായി.
മൂന്നാറിലെ സിപിഎം ഓഫീസുകളുടെ നിര്‍മ്മാണം അടിയന്തരമായി നിർത്തിവെക്കാനല്ല ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ സി പി എം ലംഘിക്കുകയായിരുന്നു. ഉടുമ്പൻചോല, ബൈസൺവാലി, ശാന്തൻപാറ ഓഫീസുകളുടെ നിർമ്മാണമാണ് നിർത്തിവെക്കാൻ കോടതി നിർദേശിച്ചിരുന്നത്. ജില്ലാ കലക്ടർക്കാണ് കോടതി ഇത് സംബന്ധിച്ച ഡിവിഷൻ ബഞ്ച് നിർദേശം നൽകിയിരുന്നത്. നിർമ്മാണം തടയാൻ ജില്ലാ കലക്ടർക്ക് പോലീസ് സഹായം തേടാമെന്നും കോടതി പറഞ്ഞിരുന്നതാണ്.
എന്നാൽ ശാന്തൻപാറയില്‍ സിപിഎമ്മിന്റെ ഏരിയാ കമ്മിറ്റി ഓഫീസിന്റെ നിര്‍മ്മാണം കോടതി ഉത്തരവ് ഉണ്ടായ ശേഷവും തുടരുകയാണ് ഉണ്ടായത്. തുടർന്ന് രൂക്ഷ വിമർശനമാണ് കോടതിയുടെ ഭാഗത്തുനിന്നും ഉണ്ടാവുന്നത്. രാഷ്‌ട്രീയ പാർട്ടികൾക്ക് എന്തുമാകാമോ? എന്നു ചോദിച്ച ഹൈക്കോടതി സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യത്തിന് കേസെടുക്കുകയായിരുന്നു.
(വാൽ കഷ്ണം . ഭരണം ഉണ്ടെന്നു കരുതി എന്തും ആകാമെന്ന നിലയിലേക്ക് സി പി എം, ജനം ഓരോന്നും തിരിച്ചറിയുന്നുണ്ടെന്നു അവർ അറിയുന്നില്ല, ജനം പൊട്ടന്മാരാണല്ലോ? ‘രാഷ്‌ട്രീയ പാർട്ടികൾക്ക് എന്തുമാകാമോ?’ എന്നു ഹൈക്കോടതി പോലും ചോദിക്കുന്നു)