Entertainment
ആള് കാണുന്ന പോലെ പാവമല്ല, ഇടക്ക് ദേഷ്യമൊക്കെ വരും, സിനിമയിലെത്തുമെന്ന് കരുതിയതേയില്ല, നടന്‍ ഇന്ദ്രന്‍സിനെ കുറിച്ച് ഭാര്യ
തെന്നിന്ത്യന്‍ ഇന്ന് ഇന്ദ്രന്‍സ് എന്ന അതുല്യനായ നടനെ അറിയാത്തവര്‍ ആയി ആരും ഇല്ല. വസ്ത്രാലങ്കാര സഹായിയായി സിനിമയിലെത്തി പിന്നീട് മലയാള സിനിമയിൽ അഭിനയത്തിന്റെ ഉന്നതികളിലേക്ക് കയറുകയായിരുന്നു ഇന്ദ്രൻസ്.
വസ്ത്രലങ്കാര മേഖലയില്‍ നിന്ന് അദ്യം ഇന്ദ്രൻസ് ചെറിയ വേഷങ്ങളിന്‍ അഭിനയിച്ച് തുടങ്ങുകയായിരുന്നു. തുടർന്ന് മുഴുനീള കോമഡി വേഷങ്ങളിലും പിന്നീട് നായകനായും സ്വഭാവ നടനായും ഒക്കെ ഇന്ദ്രൻസ് മാറി. മലയാള സിനിമയിലെ അതുല്യ നടനായി വളര്‍ന്ന ഇന്ദ്രന്‍സ് ആളൊരുക്കം എന്ന സിനിമയില്‍ കൂടി 2018ല്‍ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡും സ്വന്തമാക്കുകയായ് ഉണ്ടായത്.
ഹോം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ഇപ്പോൾ താരത്തെ തേടി ദേശീയ ചലച്ചിത്ര അവാർഡ് എത്തുന്നത്. പ്രത്യേക ജൂറി പരാമര്‍ശത്തിനാണ് അവാര്‍ഡ്. ഇന്ദ്രന്‍സിന് അവാര്‍ഡ് കിട്ടിയതിന്റെ സന്തോഷത്തിലാണ് കുടുംബം ഒന്നടങ്കം.
തയ്യല്‍ക്കാരനായി ജീവിതം തുടങ്ങിയപ്പോള്‍ മുതല്‍ ഇന്ദ്രന്‍സിന് എല്ലാ പിന്തുണയുമായി ഭാര്യ ശാന്ത കുമാരി ഒപ്പമുണ്ട്. ഇന്ദ്രന്‍സിനെ കുറിച്ച് ശാന്തകുമാരി പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുകയാണ്. ഇന്ദ്രന്‍സ് ഒരു നടനായി തീരുമെന്ന് താന്‍ ഒരിക്കലും കരുതിയിരുന്നില്ലെന്നാണ് ശാന്തകുമാരി പറയുന്നത്. ഹോമിലെ ഒലിവര്‍ ട്വിസ്റ്റിനെ പോലെ തന്നെയാണ് ഇന്ദ്രന്‍സ് ചേട്ടന്‍ വീട്ടിലും. ചിലപ്പോള്‍ ഒരു കാര്യവുമില്ലാതെ ദേഷ്യപ്പെടും. അതേസമയം, വഴക്ക് പറയുമെന്ന് നമ്മൾ പ്രതീക്ഷിക്കുന്ന കാര്യങ്ങൾക്ക് ദേഷ്യപ്പെടാറില്ല, മിണ്ടാതിരിക്കും, ശാന്തകുമാരി പറയുന്നു.
‘അദ്ദേഹം വളരെ സ്‌നേഹമുള്ള ഒരു മനുഷ്യനാണ്. അതാണ് അദ്ദേഹത്തിന്റെ ഏറ്റവും പോസിറ്റീവായിട്ടുള്ള കാര്യം. ഇടക്ക് ദേഷ്യം വരും എന്നതാണ് അദ്ദേഹത്തിന്റെ നെഗറ്റീവ്’, ശാന്തകുമാരി പറയുന്നു.