Crime
ഭർതൃപിതാവ് പിതാവ് പീഡിപ്പിച്ച് ഗർഭിണിയായ യുവതിയെ ഭർത്താവ് കൈയ്യൊഴിഞ്ഞു
ലക്നൗ . ഭർതൃപിതാവ് പിതാവ് പീഡിപ്പിച്ച് ഗർഭിണിയായ യുവതിയെ ഭർത്താവ് കൈയ്യൊഴിഞ്ഞ സംഭവത്തിൽ കേസെടുത്ത് പോലീസ്. ഉത്തർപ്രദേശിലെ മുസാഫർനഗർ ജില്ലയിലാണ് സംഭവം. യുവതിയുടെ പരാതിയിൽ ഭർതൃപിതാവിനും ഭർതൃസഹോദരനുമെതിരെയാണ് പോലീസ് കേസെടുത്തിട്ടുള്ളത്.
യുവതിയുടെ വിവാഹം ആഗസ്റ്റ് 19നായിരുന്നു. അന്ന് മുതൽ ഭർതൃപിതാവ് യുവതിയെ ശല്യപ്പെടുത്തി വരുകയായിരുന്നു. ജൂലൈ മാസത്തിൽ ഭർതൃമാതാവ് ആശുപത്രിയിൽ ആയതോടെ യുവതിയുടെ ഭർത്താവും അമ്മയ്‌ക്ക് സഹായത്തിനായി ആശുപത്രിയിലേയ്‌ക്ക് പോയിരുന്നു. ഈ സമയത്താണ് ഭർതൃപിതാവ് യുവതിയെ പീഡിപ്പിക്കുന്നത്. എന്നാൽ സംഭവം പുറത്ത് പറയാതിരിക്കാൻ യുവതിയെ ഭർതൃപിതാവ് ഭീഷണിപ്പെടുത്തി.
ഇതിനിടെ ശരിയത്ത് കാരണമായി പറഞ്ഞു ഭർത്താവും യുവതിയെ കൈയ്യൊഴിയുകയായിരുന്നു. ‘ശരിയത്ത് പ്രകാരം, എന്റെ പിതാവ് നിങ്ങളുമായി ജീവിച്ചു. എനിക്ക് നിന്നെ ഇനി സംരക്ഷിക്കാൻ പറ്റില്ല. നീ ഇനി എന്റെ ഭാര്യയല്ല, എന്റെ അമ്മയാണ്’ എന്നാണ് ഭർത്താവ് യുവതിയോട് പറയുന്നത്. തുടർന്ന് ഭർത്താവ് യുവതിയെ മർദിക്കുകയും വീട്ടിൽ നിന്ന് പുറത്താക്കുകയും ഉണ്ടായി. തുടർന്നാണ് യുവതി പോലീസിൽ പരാതി നൽകുന്നത്. ഐപിസി 506, 376, 323 വകുപ്പുകൾ പ്രകാരമാണ് പോലീസ് കേസെടുത്തിട്ടുള്ളത്. ഭർത്താവിനും, ഭർതൃ പിതാവിനും, ഭർതൃ സഹോദരനും എതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
‘സമ്പന്നതയും ദാരിദ്ര്യവും ഒരുവന്റെ മനോഭാവത്തെ ആശ്രയിച്ചാണ് നിർണയിക്കപ്പെടേണ്ടത്. എത്ര ധനികനായാലും പോരാ പോരാ എന്ന മനോഭാവമുള്ളവൻ ദരിദ്രനാണ്’ – ശ്രീനാരായണ ഗുരു