Latest News
കേരളത്തിൽ അഞ്ച് ദിവസം കനത്ത മഴയ്ക്ക് സാദ്ധ്യത
തിരുവനന്തപുരം . രണ്ട് ചക്രവാതച്ചുഴി ഒന്നിച്ച് നിൽക്കുന്നത് കേരളത്തിൽ ശക്തമായ മഴയ്ക്ക് കരണമായേക്കുമെന്നു കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ശക്തമായ മഴക്കുള്ള സാധ്യതയാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് നൽകുന്നത്. വടക്ക് പടിഞ്ഞാറൻ മദ്ധ്യപ്രദേശിന് മുകളിലായി ഒരു ചക്രവാതച്ചുഴിയും മ്യാൻമർ തീരത്തിന് സമീപം കിഴക്കൻ ബംഗാൾ ഉൾക്കടലിൽ മറ്റൊരു ചക്രവാതച്ചുഴിയും സ്ഥിതി ചെയ്യുകയാണ്.
‘ഏകാഗ്ര ബുദ്ധിക്കേ ആനന്ദം കിട്ടൂ. ബാഹ്യസമ്പത്തുകളും മമതാ ബന്ധങ്ങളും ഒരിക്കലും ഏകാഗ്രത നേടിത്തരില്ല’ – ശ്രീ നാരായണ ഗുരു
അടുത്ത 72 മണിക്കൂറിൽ ഈ ചക്രവാതച്ചുഴി വടക്ക് പടിഞ്ഞാറൻ ഉൾക്കടലിൽ ന്യൂനമർദ്ദമായി ശക്തിപ്രാപിക്കാനല്ല സാധ്യതയാണ് ഉള്ളത്. ഈ സാഹചര്യത്തിൽ കേരളത്തിൽ അടുത്ത അഞ്ചുദിവസം മഴ തുടരാൻ സാദ്ധ്യതയെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. സെപ്തംബർ 11, 12 തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്നും മുന്നറിയിപ്പിൽ പറഞ്ഞിട്ടുണ്ട്.
മഴ സാഹചര്യം ശക്തമായി തുടരുന്നതിനാൽ വിവിധ ജില്ലകളിൽ നാളെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, മലപ്പുറം എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്. കേരള, കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു. ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്രകാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.
‘ലോകത്തിൽ അധികം പേരും ആനന്ദത്തിനായി ബാഹ്യവിഷയങ്ങളെ സ്നേഹിക്കുന്നു. മറ്റു വ്യക്തികളുമായി മമതാബന്ധം പുലർത്തുന്നു’ – ശ്രീ നാരായണ ഗുരു