Crime

നവ്യ നായരുമായി ഡേറ്റിംഗ് സച്ചിന്‍ സാവന്തിന് ഹരം, ലക്ഷങ്ങള്‍ വിലപിടിപ്പിള്ള ആഭരണങ്ങള്‍ നൽകി, നവ്യയെ കാണാൻ 10 തവണ കൊച്ചിക്ക് പറന്നു

Published

on

അധനികൃത സ്വത്ത് സമ്പാദന കേസില്‍ അന്വേഷണം നേരിടുന്ന ഐആര്‍എസ് ഉദ്യോഗസ്ഥന്‍ സച്ചിന്‍ സാവന്ത് നടി നവ്യ നായരുമായി ഡേറ്റിംഗിലായിരുന്നുവെന്ന വെളിപ്പെടുത്തല്‍ പുറത്ത്. സച്ചിന്‍ സാവന്ത് നവ്യ നായര്‍ക്ക് ലക്ഷങ്ങള്‍ വിലപിടിപ്പിള്ള ആഭരണങ്ങള്‍ അടക്കം സമ്മാനിച്ചിട്ടുണ്ടെന്നു ഇ.ഡിയുടെ കുറ്റപത്രത്തില്‍ പറയുന്നുണ്ട്. ഒരു ദേശീയ മാധ്യമത്തിന്റെ ഇംഗ്ലീഷ് ഓണ്‍ലൈനാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്.

സച്ചിന്‍ സാവന്തിനെ 2023 ജൂണ്‍ മാസത്തില്‍ പ്രത്യേക അന്വേഷണ വിഭാഗം അറസ്റ്റ് ചെയ്ത് സ്‌പെഷ്യല്‍ കോടതി മുന്‍പാകെ ഹാജരാക്കുകയുണ്ടായി. തുടർന്ന് ചോദ്യം ചെയ്തപ്പോഴാണ് നവ്യയുമായുള്ള ബന്ധം സച്ചിന്‍ സാവന്ത് വെളിപ്പെടുത്തുന്നത്. തുടര്‍ന്ന് മുംബൈ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നവ്യ നായരെ നോട്ടീസ് നല്‍കി മുംബൈയിലേക്കു വിളിക്കുകയാണ് ഉണ്ടായത്. നവ്യ നായരെ ഈ സാഹചര്യത്തിൽ വിശദമായി ചോദ്യം ചെയ്ത മൊഴിയും ഇ ഡി രേഖപ്പെടുത്തി.

ചാര്‍ജ്ഷീറ്റില്‍ ഇത് ഉള്‍പ്പെടുത്തിയിട്ടുണ്ട്. സാവന്തിന്റെ മറ്റു പെണ്‍സുഹൃത്തുക്കളുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. നവ്യക്ക് കൊടുത്ത സമ്മാനങ്ങളും നടത്തിയ സന്ദര്‍ശനങ്ങളുടെ വിവരവും പുറത്ത് വന്നിവയിൽ ഉണ്ട്. നവ്യയെ കാണാന്‍ മാത്രമായി സച്ചിന്‍ സാവന്ത് പത്തോളം തവണ കൊച്ചിയിലേക്ക് പോയി എന്നും മൊഴിയിൽ പറഞ്ഞിട്ടുണ്ട്. ഇരുവരും ഡേറ്റിംഗ് നടത്തിയിരുന്നു എന്നാണ് ഇ.ഡി. ഉദ്യോഗസ്ഥര്‍ പറയുന്നതെന്നാണ് വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ചോദ്യം ചെയ്യലില്‍ നവ്യ തന്റെ ഭാഗവും വ്യക്തമാക്കിയിരുന്നു. മകന്റെ പിറന്നാളിനാണ് സമ്മാനം നൽകിയതെന്നും,സുഹൃത്തെന്നതിനപ്പുറം മറ്റൊന്നുമില്ലെന്നുമായിരുന്നു നവ്യവുടെ വിശദീകരണം.

സച്ചിന്‍ സാവന്ത് നവ്യ നായര്‍ക്ക് ലക്ഷങ്ങള്‍ വിലപിടിപ്പിള്ള ആഭരണങ്ങള്‍ നൽകിയിട്ടുണ്ടെന്ന് ഇ ഡി സ്ഥിരീകരിച്ചിട്ടുണ്ട്. സാവന്ത് നടിക്ക് നല്‍കിയ സമ്മാനങ്ങളുടെയും ആഭരണങ്ങളുടെയും വിശദാംശങ്ങളും ഇ.ഡി. പരിശോധിച്ചുവരികയാണ്. ഈ കേസിലെ പണത്തിന്റെ വഴി കണ്ടെത്താനും സമ്മാനങ്ങള്‍ കുറ്റകൃത്യത്തിന്റെ വരുമാനത്തിന്റെ ഭാഗമാണോയെന്ന് അറിയാനുമാണ് ഇ.ഡി ശ്രമികച്ചു വരുന്നത്.

ഇ.ഡി. ചോദ്യം ചെയ്തപ്പോള്‍, കള്ളപ്പണം വെളുപ്പിക്കല്‍ കേസിന്റെ അന്വേഷണത്തിനിടെ സച്ചിന്‍ സാവന്തിന്റെ മൊബൈല്‍ ഡേറ്റ, ചാറ്റുകള്‍ എന്നിവ ശേഖരിച്ചപ്പോഴാണു നവ്യയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള സൂചനകൾ ലഭിക്കുന്നത്. സൗഹൃദത്തിന്റെ ഭാഗമായി സച്ചിന്‍ തനിക്കു ചില വിലപിടിപ്പുള്ള ആഭരണങ്ങള്‍ സമ്മാനിച്ചതായി നവ്യയും തുടർന്ന് വ്യക്തമാക്കുകയായിരുന്നു.

‘ഒരു സുഹൃത്ത് എന്ന നിലയില്‍ മാത്രമാണ് സച്ചിനെ പരിചയമെന്നും സുഹൃത്തെന്ന രീതിയിലാണ് സമ്മാനങ്ങള്‍ കൈപ്പറ്റിയതെന്നും നവ്യാ നായര്‍ പറഞ്ഞതായി കുറ്റപത്രത്തിലുണ്ട്. അടുത്ത വസതികളില്‍ താമസിച്ചപ്പോള്‍ ഉണ്ടായ പരിചയമാണ് ഉദ്യോഗസ്ഥനുമായി ഉള്ളതെന്ന് നവ്യാ നായര്‍ പ്രതികരിച്ചു. അദ്ദേഹത്തിന് ഗുരുവായൂര്‍ ദര്‍ശനത്തിന് സൗകര്യങ്ങള്‍ ചെയ്തുകൊടുത്തിട്ടുണ്ട്. മറ്റു ബന്ധങ്ങളോ, സൗഹൃദമോ ഇല്ല. കുഞ്ഞിന്റെ ജന്മദിനത്തിന് സച്ചിന്‍ സമ്മാനം നല്‍കിയിട്ടുണ്ട്. താന്‍ ഉപഹാരങ്ങളൊന്നും സ്വീകരിച്ചിട്ടില്ല’എന്നിങ്ങനെയാണ് നവ്യ പ്രതികരിച്ചിട്ടുള്ളത്. 2002 ലെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമവുമായി ബന്ധപ്പെട്ടു കസ്റ്റംസ് അഡീഷണല്‍ കമ്മിഷണറായ സച്ചിന്‍ സാവന്തിനെ ജൂണ്‍ 27-നു ലഖ്നൗവില്‍ വച്ചാണ് ഇ.ഡി. അറസ്റ്റ് ചെയ്യുന്നത്. സാവന്ത് മുമ്പ് ഇ.ഡി. മുംബൈ സോണ്‍ 2-ല്‍ ഡെപ്യൂട്ടി ഡയറക്ടറായും പ്രവര്‍ത്തിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version